Gulf Stream

യുഎഇയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്

വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് യുഎഇയിൽ കുടുങ്ങിപ്പോയ ഇറ്റാലിയൻ പൗരന്മാരടക്കമുള്ള യൂറോപ്യൻ സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ച് ഡോ. ഷംഷീർ വയലിലിന്‍റെ ഉടമസ്ഥതയിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിംഗ് (ആർപിഎം). ആർപിഎമ്മിന്‍റെ ഉപകമ്പനികളായ ഐകാറ്റ് റെസ്പോൺസ് പ്ലസ്, പ്രൊമിത്യൂസ് മെഡിക്കൽ ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ ജീവകാരുണ്യ ദൗത്യം.

മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും ആർപിഎം സ്ഥാപകനും ബോർഡ് അംഗവുമായ ഡോ. ഷംഷീർ വയലിലിന്‍റെ നേതൃത്വത്തിലാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഷാർജയിൽ നിന്ന് ഇറ്റലിയിലെ ബെർഗാമോയിലേക്കായിരുന്നു പ്രത്യേക വിമാനം. മുതിർന്ന പൗരന്മാർ, കൊച്ചു കുട്ടികളുള്ള കുടുംബങ്ങൾ, പ്രത്യേക വൈദ്യസഹായം ആവശ്യമുള്ളവർ എന്നിവരടങ്ങുന്ന സംഘത്തെയാണ് മുൻഗണനാടിസ്ഥാനത്തിൽ നാട്ടിലെത്തിച്ചത്. യാത്രയിലുടനീളം വിദഗ്ധ മെഡിക്കൽ സംഘത്തിന്‍റെ മേൽനോട്ടവും ഉറപ്പാക്കിയിരുന്നു.

യുഎഇയിലെ ഇറ്റാലിയൻ അംബാസഡർ ലോറെൻസോ ഫനാര ഈ ദൗത്യത്തിന് നേതൃത്വം നൽകിയ ആർപിഎം ഗ്രൂപ്പിനും ഡോ. ഷംഷീർ വയലിലിനും പ്രത്യേക നന്ദി രേഖപ്പെടുത്തി. വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ വിനോദസഞ്ചാരികളടക്കമുള്ള ഇറ്റാലിയൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാൻ ആർപിഎം നൽകിയ മികച്ച സഹായം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.ഏതൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിട്ടിക്കൽ കെയർ സേവനങ്ങൾ നൽകാൻ ആർപിഎം സജ്ജമാണെന്ന് സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു. വിമാന സർവീസുകൾ തടസപ്പെട്ടതിനെ തുടർന്ന് കുടുങ്ങിയവരെ സ്വദേശത്തെത്തിക്കാനും മറ്റു രാജ്യങ്ങളിലുള്ള യുഎഇ സ്വദേശികളെ നാട്ടിലെത്തിക്കാനും അധികൃതരുമായി ചേർന്ന് സജീവമായി പ്രവർത്തിക്കുകയാണ് ആർപിഎം.

Time for Another Sushin Magic; 'പേട്രിയറ്റ്' ആദ്യഗാനം എത്തുന്നു

വൈശാലി റീസ്റ്റോർ ചെയ്യേണ്ട സിനിമ, അതിന് ശ്രമിച്ചിരുന്നു: മധു അമ്പാട്ട്

സീസൺ റീമേക്ക് ചെയ്യാൻ ശ്രമിച്ചിരുന്നതായി ജോൺ എബ്രഹാം പറഞ്ഞിട്ടുണ്ട്: ബിജോയ് നമ്പ്യാർ

'ആലോലമകമേ...' ഗോപി സുന്ദറിന്റെ സംഗീതം,വരികൾ ബി.കെ ഹരിനാരായണൻ; 'ഫെയ്‌സസി'ലെ ഗാനം

'പേട്രിയറ്റ്' വനിതാ ദിന സ്പെഷ്യൽ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്; റിലീസ് ഏപ്രിൽ 23 ന്

SCROLL FOR NEXT