Gulf Stream

ദൗത്യം പൂ‍ർത്തിയാക്കി ബഹ്റൈനില്‍ നിന്നും പോപ് ഫ്രാന്‍സിസ് മാർപാപ്പ മടങ്ങി

നാല് ദിവസത്തെ ചരിത്ര സന്ദ‍ർശനം പൂർത്തിയാക്കി പോപ് ഫ്രാന്‍സിസ് മാർപാപ്പ ബഹ്റൈനില്‍ നിന്നും മടങ്ങി. രാവിലെ 11 മണിയോടെയാണ് അദ്ദേഹം റോമിലേക്ക് തിരിച്ചത്. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ ക്ഷണപ്രകാരം നവംബർ മൂന്നിനാണ് മാർപാപ്പ ബഹ്റൈനില്‍ എത്തിയത്.

ബഹ്റൈന്‍ ഡയലോഗ് ഫോറത്തില്‍ പങ്കെടുത്ത പാപ്പ മതനേതാക്കള്‍ മുറിവേറ്റ മനുഷ്യരോടൊപ്പം നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. റഷ്യ ഉക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ സമാധനത്തിനായി ശക്തമായ ആഹ്വാനം ചെയ്ത മാർപാപ്പ മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.

മനുഷ്യസ്നേഹത്തെകുറിച്ചാണ് 111 രാജ്യങ്ങളില്‍ നിന്നായി 30,000 ത്തോളം പേർ പങ്കെടുത്ത വിശുദ്ധ കുർബാനയില്‍ അദ്ദേഹം ഓ‍ർമ്മിപ്പിച്ചത്. ദൈവത്തിന്‍റെ സ്നേഹം പ്രചരിപ്പിക്കുന്നതില്‍ ആരും ക്ഷീണിതരാകരുതെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ ഫ്രാന്‍സിസ് മാർപാപ്പ അബുദബി സന്ദർശിച്ചിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT