Gulf Stream

തണൽ ബല്ല ഓണോത്സവം ആഘോഷിച്ചു

കാസർഗോഡ് ജില്ലയിലെ ബല്ല നിവാസികളുടെ യുഎഇ യിലെ കൂട്ടായ്മയായ 'തണൽ ബല്ലയുടെ' ഈ വർഷത്തെ ഓണാഘോഷം 'ഓണോത്സവം 2025' ഷാർജ സെൻട്രൽ മാളിലുള്ള ആർകെ കൺവൻഷൻ സെന്‍ററിൽ ആഘോഷിച്ചു. ചെയർമാൻ തമ്പാൻ പൊതുവാൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ശ്രീനിത് കാടാംകോട് അധ്യക്ഷത വഹിച്ചു.

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.നാരായണൻ നായർ മുഖ്യാതിഥിയായിയിരുന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ മണി നെല്ലിക്കാട്ട് പ്രസംഗിച്ചു. മധു പൊതുവാളിന്‍റെ നേതൃത്വത്തിലുള്ള അഘണ്ട യുഎഇ യുടെ വാദ്യമേളം, ഫ്രണ്ട്‌സ് മ്യൂസിക് നടത്തിയ ഗാനമേള എന്നിവയും അരങ്ങേറി. ജനറൽ സെക്രട്ടറി രവി ചെരക്കര സ്വാഗതവും ട്രഷറർ രാജേഷ് നന്ദിയും പറഞ്ഞു.

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

ആക്ഷൻ അഡ്വെഞ്ചർ ഡ്രാമയുമായി പെപ്പെ- കീർത്തി സുരേഷ് ടീം; പാൻ ഇന്ത്യൻ ചിത്രം "തോട്ടം" ടൈറ്റിൽ ടീസർ

ഷാർജ പുസ്തകമേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം

SCROLL FOR NEXT