Gulf Stream

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

പ്രചോദിതമായൊരു പ്രയാണത്തിന്‍റെ കഥ ലോകത്തിനുമുമ്പാകെ തുറന്നുവെച്ച് പ്രവാസിയായ​ എം.കെ. മൊയ്തുണ്ണി ബാവയുടെ ‘പൊടി പൊടിച്ച ജീവിതം’ സംവിധായകൻ ലാൽജോസ്​ പ്രകാശനം ചെയ്തു. ദുബായ് ദേരയിലെ ഹയാത്ത് റീജൻസി​ ഗലേറിയയിലാണ് പ്രകാശന ചടങ്ങ് നടന്നത്. എടപ്പാളിലെ സാധാരണ കർഷക കുടുംബത്തിൽനിന്ന്​ ഗൾഫിൽ കുടിയേറിയ ശേഷം, പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങളിൽ തളരാതെ സ്ഥിരോത്സാഹിയായി മുന്നേറിയ മൊയ്തുണ്ണി ബാവ ‘ആർ.എഫ്​ ക​മ്പൈൻ-നെല്ലറ’ ഗ്രൂപ്പിന്‍റെ അമരക്കാരനായ വളർന്ന കഥയാണ്​ ‘പൊടി പൊടിച്ച ജീവിതം’. മൊയ്തുണ്ണി ബാവയുടെ ജീവിതത്തെ, മകനും ആർ.എഫ്​ കമ്പൈന്‍ ഡയറക്ടറും സി.ഇ.ഒയുമായ എം.കെ. ഫസലുർഹ്മാനാണ്​ പുസ്തകത്താളുകളിലേക്ക്​ പകർത്തിയെഴുതിയത്​. മാധ്യമം ബുക്സാണ്​ പ്രസാധകർ. മലയാളത്തിന്​ നിറമുള്ള ഒരുപാടുകഥകൾ പറഞ്ഞുതന്ന തിരക്കഥാകൃത്തും പ്രവാസിയുമായ ഇഖ്​ബാൽ കുറ്റിപ്പുറത്തിന്‍റെ​ ​അവതാരികയോടെയാണ്​ പുസ്തകം പുറത്തിറങ്ങിയത്.

ജീവിതത്തിന്‍റെ പച്ചപ്പിലേക്കുള്ള​ ഒരുപാട്​ സ്വപ്നങ്ങളുമായി അറേബ്യൻ മണ്ണിൽ വിമാനമിറങ്ങിയ മൊയ്തുണ്ണി ബാവ നേരിടേണ്ടിവന്ന വെല്ലുവിളികളും പ്രതിസന്ധികളുമെല്ലാം ‘പൊടി പൊടിച്ച ജീവിതം’ അനാവരണം ചെയ്യുന്നു. കൊടുംചൂടിൽ ഒട്ടകങ്ങളെ മേച്ചുനടന്ന നാളുകൾ, ലേബർ ക്യാമ്പിൽ വെന്തുരുകിയ ദിനങ്ങൾ, ദേരയിലെ ഫിഷ് മാർക്കറ്റിൽ മത്സ്യക്കുട്ടകൾ ചുമന്ന തണുത്തുറഞ്ഞ രാത്രികൾ, ഒളിവുജീവിതത്തിന്‍റെ നെഞ്ചിടിപ്പുകൾ.. ഒടുവിൽ, നാഇഫ് ജയിലിന്‍റെ ഇരുമ്പഴിക്കുള്ളിലെ ജീവിതവും. അതീഖ് അബ്ദുല്ല അൽ റുഹൂമി എന്ന മനുഷ്യസ്നേഹിയുടെ കരുണയിൽ തടവറയിൽനിന്ന്​ പുറത്തുകടന്ന മൊയ്തുണ്ണി ബാവ പിന്നീട്​ വെട്ടിപ്പിടിച്ച ജീവിത വിജയത്തിന്‍റെ പകിട്ടാണ്​ ‘പൊടി പൊടിച്ച ജീവിതം’ തലമുറകളിലേക്ക്​ പകർന്നുനൽകുന്ന വലിയ സന്ദേശം. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട്​ ഏതു വെയിലിലും വാടാതെ ജീവിതം കരുപ്പിടിപ്പിക്കാമെന്ന മഹത്തായ പാഠവും പ്രചോദനവും പുസ്തകം പകർന്നുനൽകുന്നു.

ചെറിയൊരു മില്ലിലെ ഒറ്റയാൾ പട്ടാളമായി തുടങ്ങി, വലിയ വ്യവസായ സംരംഭകനായി മാറിയ മൊയ്തുണ്ണി ബാവയുടെ കഥ അധ്വാന ശീലർക്ക് സമ്മാനിക്കുന്നത്​ അതിരുകളില്ലാത്ത ഊർജമാണ്. ‘നെല്ലറ’ എന്ന മഹാപ്രസ്ഥാനമായി പടർന്നുപന്തലിച്ച ആ ജീവിതം വിജയത്തിലേക്ക്​ ‘പൊടി പൊടിച്ചു’ മുന്നേറിയ അനുഭവങ്ങൾ വരും തലമുറകൾക്കു കൂടി അനുഭവ പാഠങ്ങളും ദിശാബോധവും പകർന്നു നൽകും.

ഹയാത്ത്​ റീജൻസി ഗലേറിയയിൽ നടന്ന പ്രകാശന ചടങ്ങിൽ അതീഖ് അബ്ദുല്ല അൽ റുഹൂമിയുടെ മകൻ മുഹമ്മദ്​ അതീഖ്​ അബ്​ദുല്ല അൽ റുഹൂമി പ​​ങ്കെടുത്തു. അജ്​മാനിലെ സ്പോൺസറായിരുന്ന ഹസൻ റമദാൻ സലീം അൽ ബലൂശിയും ചടങ്ങിനെത്തി. പ്രകാശനവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ ആർ.എഫ്​ കമ്പൈൻ മാനേജിങ്​ ഡയറക്​ടർ ശംസുദ്ദീൻ കരിമ്പനക്കൽ, ആർ.എഫ്​ ക​മ്പൈൻ ഡയറക്​ടർ ആൻഡ്​ സി.ഇ.ഒ എം.കെ. ഫസലുർഹ്മാന്‍, ആർ.എഫ്​ ക​മ്പൈൻ എക്​സിക്യുട്ടിവ്​ ഡയറക്ടർ പി.കെ അബ്​ദുല്ല എന്നിവർ പ​ങ്കെടുത്തു.

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

SCROLL FOR NEXT