Gulf Stream

സ്വപ്‌ന നായര്‍ക്ക് അബുദാബി സമ്മാനിച്ചത് 22 കോടി 

THE CUE

അബുദാബി ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി വനിത. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 22.40 കോടി വരും. ദ ഡ്രീം 12 മില്യണ്‍ സീരീസ് 205 ലാണ് സ്വപ്‌ന നായര്‍ ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. 217892 എന്ന നമ്പര്‍ ടിക്കറ്റിലാണ് വമ്പന്‍ ഭാഗ്യം കൈവന്നത്. ആദ്യ ഏഴ് ഭാഗ്യവാന്‍മാരില്‍ കൂടുതലും ഇന്ത്യക്കാരാണ്. അതായത് ഏഴില്‍ ആറും ഇന്ത്യക്കാരാണ്. ഇതില്‍ വേറെയും മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ബിഗ്ടിക്കറ്റിന്റെ ബിഎംഡബ്ല്യു സീരീസിലെ വിജയി ഇന്ത്യക്കാരനായ ഹന്‍സ്രാജ് മുകേഷ് ഭാട്ടിയയാണ്. ജോസ് ആന്‍ഡ്രെ ഗോമസ് ആന്‍ഡ്രെ സന്തന്‍ പേരേര(90,000 ദിര്‍ഹം) സുരേഷ് എടവന (80,000 ദിര്‍ഹം) മാത്യു വര്‍ഗീസ് (70,000 ദിര്‍ഹം) രാധ കൃഷ്ണ കേസന(60,000 ദിര്‍ഹം) സുനില്‍കുമാര്‍ (20,000 ദിര്‍ഹം)നിഖാത് ഷബാന (50,000 ദിര്‍ഹം) എന്നിവരാണ് സമ്മാനാര്‍ഹരായ മറ്റുള്ളവര്‍. ഇതിന് മുന്‍പും നിരവധി മലയാളികള്‍ക്ക് ബിഗ് ടിക്കറ്റില്‍ കോടികള്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

SCROLL FOR NEXT