Gulf Stream

ലുലു ഗ്രൂപ്പ് ബഹറൈനിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു

ബഹറൈനിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് മനാമ സെൻ്ററിൽ പ്രവർത്തനം ആരംഭിച്ചു. ബഹറൈൻ വഖഫ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് റാഷിദ് മുഹമ്മദ് സാലിം അൽ ഹാജിരിയാണ് ലുലു ഗ്രൂപ്പിൻ്റെ ബഹ്റൈനിലെ പതിനൊന്നാമത്തെ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം നിർവ്വഹിച്ചത്. ബഹറൈനിലെ ഇന്ത്യൻ അംബാസിഡർ വിനോദ് ജേക്കബ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം. എം യൂസഫലി, ലുലു ബഹറൈൻ ഡയറക്ടർ ജൂസർ രൂപാവാല, മറ്റ്‌ പ്രമുഖർ ഉൾപ്പെടെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

55,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി മികച്ച ഷോപ്പിംഗ് അനുഭവമാണ് ലുലു ഒരുക്കിയിട്ടുള്ളത്. അടുത്ത വർഷം ബഹറൈനിൽ രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. മനാമ സെൻ്ററിലെ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുവാൻ എല്ലാ സൗകര്യങ്ങളും പിന്തുണയും നൽകിയ ബഹറൈൻ വഖഫ് കൗൺസിലിനും യൂസഫലി നന്ദി അറിയിച്ചു. ആഗോളതലത്തിൽ ലുലു ഗ്രൂപ്പിൻ്റെ 261-മത്തെ ഹൈപ്പർമാർക്കറ്റാണ്.

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

SCROLL FOR NEXT