ഫോട്ടോ: കമാല്‍ കാസിം 
Gulf Stream

ലുലു എക്സ്ചേഞ്ച് യുഎഇയിൽ മൂന്ന് ശാഖകൾ കൂടി ആരംഭിച്ചു

പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് യുഎഇയിൽ മൂന്ന് ബ്രാഞ്ചുകൾ കൂടി ആരംഭിച്ചു. ലുലു ഫിനാൻസ് ഗ്രൂപ്പിന്‍റെ എംഡി അദീബ് അഹമ്മദിന്‍റെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിൽ ദുബായ് കോൺസുൽ ജനറൽ ഡോക്ടർ അമാൻപുരിയാണ് സിലിക്കണ്‍ ഓയാസിസിലെ 250 മത്തെ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്.

ഡിജിറ്റൽ സാങ്കേതിക സാധ്യതകൾ ഉപയോഗപ്പെടുത്തി കറൻസി എക്സ്ചേഞ്ചിലും റിമിറ്റൻസിലും മറ്റ് വിനിമയ ഇടപാടുകളിലും ലുലു എക്സ്ചേഞ്ച് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഡോ.അമന്‍ പുരി പറഞ്ഞു.

ലുലു ഫിനാഷ്യല്‍ ഗ്രൂപ്പ് ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് എംഡി അദീബ് അഹമ്മദ് പറഞ്ഞു. പുതിയ 3 എക്സ്ചേഞ്ചുകള്‍ ഉള്‍പ്പടെ 250 മത് ശാഖയില്‍ എത്തിനില്‍ക്കുന്ന ഈ യാത്ര സാമ്പത്തിക രംഗത്ത് നമ്മുടെ വിശ്വാസത്തിന് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിലേത് കൂടാതെ ഷാർജയിലെ മജാസ്, മാസാ പ്രദേശങ്ങളിലും പുതിയ ശഖകള്‍ തുറന്നു. ഇതോടെ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് യുഎഇയിൽ 89 ശാഖകളും ലോകത്തെ വിവിധ രാജ്യങ്ങളിലായി 250 ശാഖകളുമായി.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT