Gulf Stream

ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചക്കോത്സവം

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചക്കയും ചക്ക വിഭവങ്ങളും കോര്‍ത്തിണക്കി യു എ ഇ യിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ചക്ക മേളക്ക് ജാക് ഫ്രൂട്ട് ഫെസ്റ്റ് 2023 എന്ന പേരിൽ തുടക്കമായി. ഏപ്രിൽ 26 മുതൽ മെയ് 3 വരെയാണ് ഫെസ്റ്റ് നടക്കുക.

ലുലു ഹൈപ്പർമാർക്കറ്റ് അജ്മാനിൽ ഫെസ്റ്റിനോട് അനുബന്ധിച്ചിട്ടുള്ള മീറ്റ് ആൻഡ് ഗ്രേറ്റ് പരിപാടിയിൽ എമറാത്തി കലാകാരി ഫാത്തിമ അൽ ഹൊസൈനി, മലയാള സിനിമാ താരം ബാബു ആന്‍റണി എന്നിവർ പങ്കെടുത്തു. ദുബായ് അൽ കറാമ ലുലു ഹൈപ്പർമാർക്കറ്റിൽ നടി റിമ കല്ലിങ്ങൽ, ഫുഡ് വ്ളോഗ‍ർ സുൽത്താൻ അൽ ജസ്മി എന്നിവർ പങ്കെടുത്തു. ഉത്‌ഘാടന ചടങ്ങിൽ ലുലു ഡയറക്ടർ ജയിംസ് വർഗീസ്, റീജിയേണൽ ഡയറക്ടർമാരായ തമ്പാൻ കെ പി, നൗഷാദ് എം എ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യു.എസ്.എ, വിയറ്റ്‌നാം, ശ്രീലങ്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഇനം ചക്കകളും അവ കൊണ്ടുള്ള വിഭവങ്ങളും വിവിധഉത്പന്നങ്ങളുമാണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ഒരുക്കിയിട്ടുള്ളത്.നാട്ടില്‍ നിന്നുള്ള തേന്‍ വരിക്ക, താമരച്ചക്ക, അയനിച്ചക്ക എന്നിവയെല്ലാം മേളയിലുണ്ട്. ചക്ക കൊണ്ടുള്ള ബിരിയാണി, കബാബ്, മസാല, അച്ചാര്‍, പായസം, ഹല്‍വ, ജാം, സ്‌ക്വാഷ്, വട്ടയപ്പം, ജ്യൂസുകള്‍ എന്നിവയെല്ലാം പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചക്കയിനങ്ങളാണ് മേളയുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ എത്തിച്ചിരിക്കുന്നതെന്ന് ലുലു അധികൃതർ വ്യക്തമാക്കി.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT