Gulf Stream

ശൈലന്‍റെ നൂറു നൂറുയാത്രകള്‍

'ബോധമാണ, ബോധമാണ്,

രണ്ടിനുമിടയി,

ലുപബോധചെറുചാലില്‍

കുന്തളിക്കുന്ന മിടിപ്പുജാലമാണ്...

മുന്നിലേക്കൊഴുകുക തന്നെയാണ്....'( നാഥുലാ, നൂറുനൂറുയാത്രകള്‍)

"തീരുമാനിച്ചുറപ്പിച്ചുളള യാത്രകളായിരുന്നില്ല, ഒന്നും.എല്ലാവർക്കും സുപരിചിതമായ സ്ഥലങ്ങളെകുറിച്ച് പറയുകയെന്നതല്ലായിരുന്നു ലക്ഷ്യം. കൂടുതല്‍ അറിയപ്പെടാത്ത സ്ഥലങ്ങളെ കുറിച്ച് പങ്കുവയ്ക്കുന്നതാണല്ലോ സന്തോഷം."തന്‍റെ നൂറു നൂറു യാത്രകള്‍ എന്ന പുസ്തകത്തെ കുറിച്ച് ശൈലന്‍ പറഞ്ഞുതുടങ്ങി.

'നമ്മളും ചിത്രശലഭങ്ങളുടെ മതത്തിലേക്ക് മാർക്കം കൂടാന്‍ മറ്റെന്ത് കാരണവും പ്രലോഭനവും വേണം.

സ്വാഭാവികമായും ഞാനും ചിറകുകകള്‍ പുറത്തെടുത്തു.

തളർന്നപ്പോള്‍ തണുപ്പ് പാകിയ കല്ലുകളില്‍ ചെന്ന് കിടന്നു

കാട്ടില്‍ കിടക്കാന്‍ സമ്മതിക്കുന്നില്ല നിയമം

പക്ഷെ ചിത്രശലഭങ്ങള്‍ക്ക് എന്ത് നിയമസംഹിത' (മലെ മഹാദേശ്വർ ബേട്ട, നൂറു നൂറു യാത്രകള്‍)

"2018 ലാണ് ഒലീവ് ബുക്സിലെ സന്ദീപ് യാത്രകളെ കുറിച്ചൊരു പുസ്തകം വേണെന്ന് ആവശ്യപ്പെടുന്നത്. വൈകിയാണെങ്കിലും 2012 ല്‍ അത് യഥാർത്ഥ്യമായി. ഫേസ് ബുക്കിലും മറ്റും കുറിച്ചുവച്ച വരികള്‍ വിപുലപ്പെടുത്തിയാണ് പുസ്തകരൂപത്തിലാക്കിയത്.

നമ്മള്‍ വിചാരിച്ചാല്‍ ഒരാളേയും യാത്രയിലേക്ക് കൊണ്ടുവരിക സാധ്യമാണെന്ന് തോന്നുന്നില്ല. എന്‍റെ ശീലങ്ങളുടെ ഭാഗമാണ് യാത്ര. ജോലി ലീവെടുത്ത് യാത്രപോകുന്നയാളാണ് താന്‍. മുന്‍കൂട്ടി തയ്യാറെടുപ്പുകളില്ലാത്ത യാത്രയാണ് ചെറുപ്പം മുതലേ ഇഷ്ടം. എല്ലാവർക്കും അത്തരത്തിലുളള യാത്രകള്‍ സാധ്യമാകുമോയെന്ന് അറിയില്ല," ശൈലന്‍ പറഞ്ഞു.

ശൈലന്‍റെ നൂറു നൂറുയാത്രകള്‍ പ്രകാശനചടങ്ങ്

"ഷാർജ പുസ്തകോത്സവവേദി നമുക്കൊരു ഊർജ്ജമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവരുമായി സംവദിക്കുകയെന്നുളളത് തന്നെയാണ് പുസ്തകമേളയുടെ ഏറ്റവും വലിയ നേട്ടവും ഭാഗ്യവും. ഭാഷാപരമായ രക്തബന്ധം സൂക്ഷിക്കുന്ന സൗഹൃദങ്ങള്‍ തന്നെയാണ് ഷാർജ പുസ്തകോത്സവത്തെ വ്യക്തിപരമായി സന്തോഷം നല്‍കുന്നതെന്നും" അദ്ദേഹം പറഞ്ഞു.

'അമ്മയെന്നാല്‍ ഏത് കാടിന്‍റെ ഭാഷയിലും അമ്മ തന്നെയാണ്. ആ കാഴ്ചയില്‍ നമ്മളോ പിഞ്ചുകുഞ്ഞുങ്ങളും...' (ബന്ധിപ്പൂർ-മുതുമല, നൂറുനൂറുയാത്രകള്‍)

നൂറൂനൂറു പുസ്തകങ്ങള്‍ റൈറ്റേഴ്സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ കെപി രാമനുണ്ണിയാണ് ചിത്രകാരനും നടനുമായ കോട്ടയം നസീറിന് നല്‍കി പ്രകാശനം ചെയ്തത്. കെ രഘുനന്ദനന്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ ഷാജി അസീസ് ആശംസകള്‍ നേർന്നു.

ഫാലിമി റീമേക്ക് ചെയ്യുന്നതിന് നിതീഷിനെ വിളിച്ചു,കിട്ടിയത് മറ്റൊരു വൺലെൻ: ജീവ

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി കൈകോർത്ത് പനോരമ സ്റ്റുഡിയോസ്; ആദ്യ റിലീസ് ‘അനോമി‘

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആശ്ചര്യപ്പെടുത്തുന്ന അനുഭവം; 'കത്തനാർ' ട്രെയ്‌ലറിന് പ്രശംസയുമായി അഖിൽ സത്യൻ

PEPE IN HIS STRONG ZONE; ഹൈ വോൾടേജ് ടീസറുമായി 'കാട്ടാളൻ'

'ജനനായകന്‍' എത്താന്‍ വൈകി; പ്രേക്ഷകരെ രസിപ്പിച്ച് 'ടിടിടി'

SCROLL FOR NEXT