Gulf Stream

ഇന്ത്യ യുഎസ് സ്വതന്ത്രവ്യാപാര കരാർ ഇന്ത്യക്ക് ഗുണകരമെന്ന് എം എ യൂസഫലി

ഇന്ത്യ യുഎസ് സ്വതന്ത്രവ്യാപാര കരാർ ഇന്ത്യക്ക് ഗുണകരമാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി. കരാർ യാഥാർത്ഥ്യമാകുന്നത് വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്നവർക്ക് ഗുണകരമാകും. ഐടി ഉള്‍പ്പടെയുളള മേഖലകളില്‍ നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. ക​ട​ൽ വി​ഭ​വ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, സാ​​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ കയറ്റുമതിക്കും കരാർ ഗുണകരമാകും. ഷാ​ർ​ജ​യി​ലെ ക​ൽ​ബ​യി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്​​ഘാ​ട​ന വേ​ള​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ത്യ​യു​ടെ ജി.​ഡി.​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം) അ​ഞ്ചു ല​ക്ഷം കോ​ടി ഡോ​ള​റാ​യി ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഈ തലമുറയ്ക്ക് മാത്രമല്ല, വരും തലമുറയ്ക്കും കരാറിന്‍റെ ഗുണം ലഭിക്കും. കരാറിന്‍റെ വാണിജ്യതലമാണ് താന്‍ പറഞ്ഞതെന്നും, രാഷ്ട്രീയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെമ്പാടുനിന്നുമുളള പ്രതിനിധികള്‍ ലോക കേരള സഭയിലെത്തി അനുഭവം പങ്കുവച്ചു, ബുദ്ധിമുട്ടുകള്‍ പറഞ്ഞു. സർക്കാർ ഏത് തരത്തിലാണ് പിന്തുണയ്ക്കേണ്ടതെന്ന് പറഞ്ഞു.നോർക്ക പ്രവർത്തിക്കുന്നത്, പ്രവാസികള്‍ക്ക് സഹായകരമാകാനാണ്. ഇറാഖിലെ നഴ്സുമാരുടെ കാര്യത്തിലായാലും, യെമനിലെ പ്രശ്നമായാലും, ലോകത്തെവിടെ മലയാളികളുണ്ടെങ്കിലും, അവർക്ക് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ കേന്ദ്രസർക്കാരുമായി സഹകരിച്ച് നോർക്ക പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷാർജയിലെ കല്‍ബയില ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, എം.​എ. യൂ​സു​ഫ​ലി, ഇ​ക്ക​ണോ​മി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്​ ക​ൽ​ബ ത​ല​വ​ൻ അം​ന അ​ൽ സാ​ബി, ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്പ്മെ​ന്‍റ്​ ക​ൽ​ബ ബ്രാ​ഞ്ച് ഡെ​പ്യൂ​ട്ടി ഹെ​ഡ് ഇ​ബ്രാ​ഹിം സു​ലി​മാ​ൻ അ​ൽ ഷ​ർ​ഫ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ൽ​ബ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് സ​ഈ​ദ് അ​ൽ മ​സ്രൂ​യി ഉദ്ഘാടനം ചെയ്തു.ന​​ഗ​രാ​തി​ർ​ത്തി​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ വി​പു​ല​മാ​യ സേ​വ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ലു​ലു​വെ​ന്ന് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. ലു​ലു ​സി.​ഇ.​ഒ സെ​യ്ഫി രൂ​പാ​വാ​ല, ഗ്ലോ​ബ​ൽ ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ എം.​എ. സ​ലിം, ലു​ലു ഷാ​ർ​ജ ഡ​യ​റ​ക്ട​ർ അ​ജ​യ് നാ​യ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ശ്രീലങ്ക-സിലോൺ ചലച്ചിത്രമേളയിൽ നേട്ടവുമായി 'എ പ്രഗ്‌നന്റ് വിഡോ'; രാജേഷ് തില്ലങ്കേരിക്ക് പുരസ്‌കാരം

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ജയറാം - കാളിദാസ് ചിത്രം “ആശകൾ ആയിരം”

'ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല'; 'അനോമി'യെ പ്രശംസിച്ച് അഡ്വ. ടി.ബി. മിനി

മാമാങ്കമല്ല, ഇത് 'ദക്ഷിണ കുംഭം': നിളയുടെ തീരത്ത് കാവിക്കൊടി നാട്ടുന്ന ഹിന്ദുത്വ അജണ്ട

അബുദബി ചേംബർ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു

SCROLL FOR NEXT