Gulf Stream

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ദിർഹത്തിന് 22 രൂപ 55 പൈസയാണ് രൂപയുടെ വിനിമയ മൂല്യം. ഒരു ഡോളറിന് 82 രൂപ 37 പൈസയിലേക്കും രൂപ വീണു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് മാത്രമല്ല, മറ്റ് കറന്‍സികളുടെയും മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. യൂറോ രണ്ടുപതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന വില നിലവാരത്തിലെത്തി.

ഒമാന്‍ റിയാലിലുമായും രൂപയുടെ മൂല്യം ഇടിഞ്ഞു. 1000 രൂപയ്ക്ക് 4.689 റിയാലെന്നതാണ് വിനിമയനിരക്ക്. ആഗോള സാമ്പത്തിക മാന്ദ്യഭീതിയും യുദ്ധവുമെല്ലാം എണ്ണ-കറന്‍സി വിലയില്‍ തിരിച്ചടിയായി. രൂപയുടെ മൂല്യം ഇതേ രീതിയില്‍ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ നല്‍കുന്ന സൂചന. മൂല്യമിടിയുന്നത് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ടെന്ന് പണമിടപാട് സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.അതേസമയം അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയർന്നുനില്‍ക്കുകയാണ്. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം കുറച്ചതോടെയാണ് എണ്ണ വില ഉയർന്നത്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT