സിനിമയുടെ ലാഭനഷ്ടകണക്കുകള്‍ പുറത്തുവിടുന്നതിനോട് യോജിപ്പില്ലെന്ന് നടന്‍ നിവിന്‍ പോളി. സർവ്വംമായ ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് ദുബായില്‍ സംസാരിക്കുകയായിരുന്നു നിവിന്‍.
നിവിന്‍ പോളി പറഞ്ഞത്..
"നല്ല സിനിമയുണ്ടാക്കാന്‍ ശ്രമിക്കുന്നതായിരിക്കും നല്ലത്. കണക്കുകള്‍ പുറത്തുവിടുന്നൊരുപരിപാടി, അതെന്തിനാണെന്ന് മനസിലായിട്ടില്ല.ഇത്രയും നാളും ഇല്ലാത്ത പരിപാടിയായിരുന്നു.അങ്ങനെ വേണ്ട എന്നതാണ് വ്യക്തിപരമായ അഭിപ്രായം. നമ്മള്‍ ഒരുമിച്ച് ഒരു ഫ്രട്ടേണിറ്റിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങനത്തെ പരിപാടികള്‍ ചെയ്യുമ്പോള്‍ അത് ഇന്‍വെസ്റ്റേഴ്സ് വരാനും ബുദ്ധിമുട്ടായിത്തുടങ്ങും.എല്ലാ ബിസിനസിലും കയറ്റങ്ങളും ഇറക്കങ്ങളും ലാഭവും നഷ്ടവുമുണ്ട്. അത് അങ്ങനെ പബ്ലിഷ് ചെയ്യേണ്ട ആവശ്യമില്ല.മലയാള സിനിമ ഇന്‍ഡസ്ട്രിയെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതായിരിക്കും നല്ലത്. കണക്കുകള്‍ പുറത്തുവിടുന്നതിനോട് യോജിക്കുന്നില്ല."