ഷാർജ റോളയില്‍ നിന്ന് ചിത്രം: സിറാജ് വിപി കീഴ്മാടം
Gulf Stream

യുഎഇയിലെങ്ങും മഴ

ദുബായ്, ഷാർജ, റാസല്‍ഖൈമ ഉള്‍പ്പടെയുളള വിവിധ എമിറേറ്റുകളില്‍ വ്യാഴാഴ്ച പരക്കെ മഴ ലഭിച്ചു.റോഡുകളില്‍ പലയിടത്തും വെളളം കെട്ടിക്കിടക്കുന്നതിനാല്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഈയാഴ്ച രാജ്യത്ത് പരക്കെ മഴലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തണുപ്പ് കാലത്തിലേക്ക് നീങ്ങുന്നതിന് മുന്നോടിയായാണ് മഴ പെയ്യുന്നത്.

ആകാശം മേഘാവൃതമായതിനാല്‍ വിവിധ ഇടങ്ങളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മഞ്ഞ,ചുവപ്പ് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ദുബായിലും അബുദബിയിലും റാസല്‍ഖൈമയിലും ഉമ്മുല്‍ ഖുവൈനിലും ഇന്ന് പുലർച്ചെ മഴ പെയ്തിരുന്നു. ഷാർജയിലും ദുബായിലും ഉച്ചയ്ക്ക് ശേഷവും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു.

കാലാവസ്ഥ മാറ്റത്തിന്‍റെ ഭാഗമായുളള അസ്ഥിരകാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നാണ് മുന്നറിയിപ്പ്. വെളളിയാഴ്ചയും മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കാഴ്ച പരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും മുന്നറിപ്പ് വ്യക്തമാക്കുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT