Gulf Stream

പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകള്‍, ശ്രദ്ധ നേടി വെറ്റെക്സ്

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഊർജ്ജ ജല സാങ്കേതിക മേഖലയിലെ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ പരിചയപ്പെടുത്തി ദുബായില്‍ നടന്ന വാട്ടർ എനർജി ടെക്സനോളജി ആന്‍റ് എന്‍വയോണ്‍മെന്‍റ് എക്സിബിഷന് ഇന്ന് സമാപനം. വെറ്റെക്സിന്‍റെ 24 മത് എഡിഷനാണ് ഇത്തവണത്തേത്. 55 രാജ്യങ്ങളില്‍ നിന്നുളള 1750 കമ്പനികളാണ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പ്രദർശത്തില്‍ പങ്കെടുത്തത്.

പ്രകൃതിയോട് ഇണങ്ങിയുളള ഹരിത സാങ്കേതിക വിദ്യകള്‍, ജലശുദ്ധീകരണം, ഊർജ്ജ പുനരുപയോഗം, നിർമ്മിത ബുദ്ധി തുടങ്ങി വിവിധ മേഖലകളിലെ പുതിയ സാങ്കേതിക വിദ്യകളും ഉല്‍പന്നങ്ങളും ലോകത്തെ വിവിധ കമ്പനികള്‍ക്ക് പ്രദർശിപ്പിക്കാനുളള അവസരമാണ് വെറ്റൈക്സ്. ദുബായ് ക്ലീന്‍ എനർജി സ്ട്രാറ്റജി 2050 ദുബായ് നെറ്റ് സീറോ കാർബണ്‍ എമിഷന്‍ സ്ട്രാറ്റജി 2050 എന്നിവയ്ക്ക് കീഴില്‍ 2050 ഓടെ മൊത്തം വൈദ്യുതി ശേഷിയുടെ 100 ശതമാനവും ശുദ്ധ ഊർജ്ജ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വെറ്റെക്സിന്‍റെയും ദുബായ് സോളാർ ഷോയുടേയും സ്ഥാപകനും ചെയർമാനും ദേവ സിഇഒയുമായും മാനേജിംഗ് ഡയറക്ടറുമായ സയീദ് മുഹമ്മദ് അല്‍ തായർ പറഞ്ഞു. 2011 നും 2021 നുമിടയില്‍ വെറ്റെക്സ് സന്ദർശകരുടെ എണ്ണത്തിലും പതിന്മടങ്ങ് വർദ്ധനവുണ്ടായി. പുനരുപയോഗ ഊർജ്ജം അതോടൊപ്പം ശുദ്ധമായ ഊർജ്ജം എന്നിവയിലെല്ലാം പുതിയ സാധ്യതകള്‍ തേടുകയാണ് ദുബായ്

വെറ്റെക്സില്‍ അഭിമാനമായി ആസ ഗ്രൂപ്പ്, പുനരുപയുക്ത ഊർജ മേഖലയിൽ ബഹുരാഷ്ട്ര കമ്പനികളുമായി ധാരണ

വെറ്റെക്സില്‍ അഭിമാനമായി മലയാളിയുടെ നേതൃത്വത്തിലുളള ആസാഗ്രൂപ്പ്. പുനരുപയുക്ത ഊർജ്ജമേഖലയില്‍ ബഹുരാഷ്ട്ര കമ്പനികളുമായി ആസാ ഗ്രൂപ്പ് ധാരണയിലെത്തിയതായി ആ​സ ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യ സി.​പി. സാ​ലി​ഹ് അറിയിച്ചു. ഒ​മാ​ൻ ഗ​ൾ​ഫാ​ർ എ​ൻ​ജി​നീ​യ​റിംഗ് ആ​ൻ​ഡ് കോ​ൺ​ട്രാ​ക്ടിംഗ്, യു.​എ​സ്​ ജെ ​ട​ർ​ബോ, യു.​എ.​ഇ​യി​ലെ ഇ​മാ​ർ ഇ​ൻ​ഡ​സ്ട്രീ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ്​ എ​ന്നി​വ​യു​മാ​യി സം​യു​ക്ത സം​രം​ഭ​ങ്ങ​ൾ​ നടത്തും.. ഇ​മാ​റു​മാ​യി നേ​ര​ത്തേ​ത​ന്നെ ക​രാ​ർ ഉ​ണ്ട്. 2009 മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും തു​ട​ർ​ച്ച​യാ​യി ആ​സാ​യു​ടെ സാ​ന്നി​ധ്യം വെ​റ്റെ​ക്‌​സി​ലു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. അ​ന്ത​ർ​ദേ​ശീ​യ വ്യ​വ​സാ​യ സം​രം​ഭ​ക​രു​മാ​യി ആ​ശ​യ​ങ്ങ​ൾ കൈ​മാ​റാ​നും പ​ര​സ്പ​ര നേ​ട്ട​ങ്ങ​ൾ​ക്കാ​യി ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​നും അ​നു​ഭ​വ​ങ്ങ​ളും അ​റി​വു​ക​ളും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പ​ര​സ്പ​രം കൈ​മാ​റാ​നും ക​ഴി​യു​ന്നു. ആ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​റും ന​ട​ന്നു. പ​വ​ർ, ഇ​ൻ​ഫ്ര സ്ട്ര​ക്ച​ർ, സി​വി​ൽ, ഫെ​സി​ലി​റ്റി മാ​നേ​ജ്മെൻറ്, സ്ട്ര​ക്ച​റ​ൽ സ്റ്റീ​ൽ ഫാ​ബ്രി​ക്കേ​ഷ​ൻ, ഐ.​ടി, സോ​ളാ​ർ പ​വ​ർ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്, ക​ൺ​സ്ട്ര​ക്ഷ​ൻ എ​ക്യു​പ്​​മെ​ന്‍റ് റെ​ന്‍റ​ൽ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ആ​സാ​യു​ടെ പ്ര​വ​ർ​ത്ത​നം.

വിദഗ്ധസമിതി സെമിനാറുകളും ആസായുടെ നേതൃത്വത്തില്‍ നടന്നു.കഴിഞ്ഞ 15വർഷങ്ങളായി ദുബായ് ഇലക്ട്രിസിറ്റി ആന്‍റ് വാട്ടർ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ദിവഎംഡിയും സി ഇ ഒ യും വെറ്റെക്‌സ് ചെയർമാനുമായ സയീദ് മുഹമ്മദ് അൽതായറിന്‍റെയും മറ്റു ഉന്നത അധികാരികളുടെയും പ്രശംസ പിടിച്ചുപറ്റാൻ ഈ കാലയളവിൽ ആസാക്കു കഴിഞ്ഞിട്ടുണ്ടെന്നും സിപി സാലിഹ് പറഞ്ഞു. ഡയറക്ടർ അൻഹർ സാലിഹ് ,സി ഇ ഒ ഫാരിസ് അബൂബക്കർ ,ജനറൽ മാനേജർ ഇബ്രാഹിംകുട്ടി എന്നിവർ സംബന്ധിച്ചു

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT