Gulf Stream

പുതുവത്സര ആഘോഷസ്ഥലങ്ങളിലെ മാലിന്യങ്ങള്‍ ദ്രുതഗതിയില്‍ നീക്കം ചെയ്തതായി ദുബായ് മുനിസിപ്പാലിറ്റി

ദുബായ്എമിറേറ്റിലെ പുതുവത്സര ആഘോഷ സ്ഥലങ്ങളില്‍ നിന്ന് മാലിന്യങ്ങളെല്ലാം ദ്രുത ഗതിയില്‍ നീക്കം ചെയ്തതായി ദുബായ് മുനിസിപ്പാലിറ്റി. തല്‍സമയം നടന്ന ആഘോഷപരിപാടികളില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുനിസിപ്പാലിറ്റി അധികൃതർ 90 പരിശോധനകള്‍ നടത്തി.

ടീമുകള്‍ 114 ധികം ഉപകരണങ്ങള്‍  ഉപയോഗിച്ച് 2,241 തൊഴിലാളികളും 166 സൂപ്പർവൈസർമാരും 189 സന്നദ്ധ പ്രവർത്തകരും ഫീല്‍ഡ് ക്ലീനിംഗ് പ്രവർത്തനങ്ങള്‍ പൂർത്തിയാക്കി.  ബുർജിലെ 32 നിരീക്ഷകർക്ക് പുറമെ 84 ജീവനക്കാരും സൂപ്പർവൈസർമാരുമടങ്ങുന്ന സംഘം ആരോഗ്യ സുരക്ഷയുമായി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. ബുർജ് ഖലീഫയുടെ ആഘോഷ സ്ഥലം, ദുബായ് ഫ്രെയിം തുടങ്ങിയ ഇടങ്ങളില്‍ 20,000 ത്തോളം പേർ ആഘോഷപരിപാടികളില്‍ പങ്കെടുക്കാനായി എത്തിയെന്നാണ് കണക്ക്.

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

SCROLL FOR NEXT