Gulf Stream

ദുബായ് വിമാനത്താവള റണ്‍വെ നവീകരണം, അറിയിപ്പ് നല്‍കി വിമാനകമ്പനികള്‍

ദുബായ് വിമാനത്താവള റണ്‍വെയുടെ നവീകരണ പണികള്‍ നടക്കുന്നതിനാല്‍ നോർത്തേണ്‍ റണ്‍വെ മെയ് 9 മുതല്‍ അടച്ചിടും. അതുകൊണ്ടുതന്നെ മെയ് 9 മുതല്‍ ജൂണ്‍ 22 വരെ ദുബായ് വിമാനത്താവളത്തില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കില്‍ വിമാനം പുറപ്പെടുന്ന സമയവും വിമാനത്താവളവും ഏതെന്ന് ഉറപ്പുവരുത്തണം.

നവീകരണപ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചി​ല വിമാന സ​ർ​വീ​സു​ക​ൾ ദു​ബായ് അ​ൽ മ​ക്തൂം എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കും ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും മാ​റ്റു​ന്നു​ണ്ട്. വെബ് സൈറ്റ് മുഖാന്തിരം വിമാനത്താവളമേതെന്ന് ഉറപ്പുവരുത്തണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഓർമ്മിപ്പിച്ചു. ടിക്കറ്റ് റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ഉപഭോക്തൃകേന്ദ്രങ്ങളെയോ ട്രാവല്‍ ഏജന്‍സികളെയോ ബന്ധപ്പെടാം.

ഫ്ലൈ ​ദു​ബായുടെ ചി​ല സ​ർ​വീ​സു​ക​ൾ അ​ൽ മ​ക്തൂം എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നാ​ണ് പു​റ​പ്പെ​ടു​കയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുളള സ്പൈസ് ജെറ്റ്, എയർ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയവയുടെ സർവ്വീസുകളിലും മാറ്റമുണ്ട്. അതുകൊണ്ടുതന്നെ യാത്രപുറപ്പെടുന്നതിന് മുന്‍പ് വിമാനത്താവളവും സമയവും ഉറപ്പുവരുത്തണമെന്നും ഓരോ വിമാനകമ്പനികളും ഓർമ്മിപ്പിച്ചു.

അയാൾക്ക് ആർത്തിയാണ്... അഭിനയത്തോട്; ‘മലയാളത്തിന്റെ മമ്മൂട്ടി’

72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം; ചരിത്രം കുറിച്ച് മമ്മൂട്ടിയും വിസ്മയത്തിളക്കത്തിൽ മലയാള സിനിമയും

ബാലനിലെ 'അമ്മ' ടോക്സിക്കോ? മറുപടിയുമായി ചിദംബരം

'എന്നെ വിശ്വസിച്ച് പണം മുടക്കിയ നിർമ്മാതാവിന് ബ്രേക്ക് ഈവൻ പോലും കിട്ടിയില്ല എന്നതിൽ നിരാശ'; 'നടികർ' പരാജയത്തെക്കുറിച്ച് ജീൻ പോൾ ലാൽ

ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ബാലന്റെ റഫറൻസ്: ചിദംബരം

SCROLL FOR NEXT