Gulf Stream

യുഎഇയുടെ വൺ ബില്യൺ മീൽസ്: രണ്ടു കോടി രൂപ നൽകി ഡോ. ഷംഷീർ വയലിൽ

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച 'വൺ ബില്യൺ ഭക്ഷണപ്പൊതി' സംരംഭത്തിനായി 10 ലക്ഷം ദിർഹം (രണ്ട് കോടി രൂപ) സംഭാവന ചെയ്ത് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ.

പോഷകാഹാരക്കുറവുള്ളവർക്ക് സഹായവും ആശ്വാസവും നൽകുന്നതിനായി സംഘടിപ്പിക്കുന്ന സംരംഭത്തിന് സംഭാവന നൽകുന്നതിൽ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു. പട്ടിണിക്കെതിരായ ആഗോള പോരാട്ടത്തെ പിന്തുണയ്ക്കുകയും യു.എ.ഇ.യുടെ മൂല്യങ്ങളെയും അതിന്‍റെ നേതൃത്വത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈ സംരംഭം. മാനുഷിക പ്രവർത്തനത്തിന്റെ വ്യാപ്തി വിപുലീകരിക്കുന്ന ഇടപെടലിലൂടെ കുട്ടികൾ അഭയാർത്ഥികൾ കുടിയിറക്കപ്പെട്ടവർ, ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും ഇരകൾ എന്നിവരടക്കമുള്ളവർക്ക് സഹായം എത്തിക്കാനാകും. ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ വിപിഎസ് ഹെൽത്ത്കെയർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് സംഘടിപ്പിക്കുന്ന വണ്‍ ബില്ല്യണ്‍ മീല്‍സ്, കഴിഞ്ഞ വർഷത്തെ '100 മില്യൺ മീൽസ്' പദ്ധതിയുടെ തുടർച്ചയാണ്. 220 ദശലക്ഷം ഭക്ഷണപ്പൊതികളാണ് മുൻ വർഷം വിതരണം ചെയ്യാനായത്. ഒരു ബില്യൺ മീൽസ് സംരംഭത്തിലേക്ക് www.1billionmeals.ae എന്ന വെബ്സൈറ്റുള്‍പ്പടെ നാല് മാർഗങ്ങളിലൂടെ ദാതാക്കൾക്ക് സംഭാവന നൽകാം: 8009999 എന്ന ടോൾ ഫ്രീ നമ്പർ വഴി പ്രത്യേക കോൾ സെന്‍റെർ വഴിയും സംഭാവനകൾ നൽകാം.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT