Gulf Stream

സമ്പൂ‍ർണമായും ഡിജിറ്റല്‍വല്‍ക്കരിച്ച സ്വകാര്യസർക്കാർസേവനകേന്ദ്രം തുറന്നു

പൊതുസ്വകാര്യമേഖലകളിലെ സേവനങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുറത്തിറക്കിയ നിയമത്തിനനുസൃതമായി ഉപഭോക്താക്കള്‍ക്കായി സമ്പൂർണമായും ഡിജിറ്റല്‍വത്കരിച്ച സ്വകാര്യസർക്കാർ സേവനകേന്ദ്രം തുറന്നു. ഇസിഎച്ചിന്‍റെ നേതൃത്വത്തിലാണ് നൂറ് ശതമാനം സമ്പൂർണ പേപ്പർ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന ദുബായിലെ ആദ്യ സ്വകാര്യ സർക്കാർ സേവന കേന്ദ്രം തുറന്നത്.

ബിസിനസ്സ് സെറ്റപ്പ് മേഖലയിലെ പരമ്പരാഗത രീതികളെ മാറ്റുന്നതാണ് ഇ.സി.എച്ചിന്‍റെ പുതിയ ഡിജിറ്റൽ ഷോറൂം .ഏറ്റവും മികച്ച ഭാവി ലോകം രൂപപ്പെടുത്തുന്ന ദുബായ് ഭരണകൂടത്തിന്‍റെ ആശയങ്ങൾക്ക് പിന്തുണ നല്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് ഇ.സി.എച്ച് സി.ഇ. ഒ ഇക്ബാല്‍ മാർക്കോണി പറഞ്ഞു . ഐ.ടി മേഖലയിൽ തൊഴിലവസരങ്ങൾ തേടുന്ന വിദ്ധഗദർക്ക് പുതിയ അവസരങ്ങൾ തുറക്കുന്നതായിരിക്കും ഇ.സി.എച്ചിന്‍റെ ഈ പുതിയ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ.സി.എച്ച് സി.ഇ.ഒ ഇക്ബാല്‍ മാർക്കോണി

ദുബായിലെ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യാഗസ്ഥരുടെയും , അറബ് പ്രമുഖരുടെയും സാന്നിധ്യത്തിലാണ് ഖിസൈസില്‍ ഇ.സി.എച്ചിന്‍റെ ഡിജിറ്റൽ ഷോറൂം തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ഈ വർഷം അവസാനം ദുബായിൽ അൽ ബർഷാ , ജുമേര, ജെ.ബി.ആർ എന്നിവിടങ്ങൾ മൂന്ന് പുതിയ ഡിജിറ്റൽ ഷോറൂമുകൾ കൂടി തുറന്നു പ്രവർത്തനമാരംഭിക്കും. കേന്ദ്രത്തില്‍ ഇരുപത് രാജ്യങ്ങളിലെ മുപ്പതിലധികം ഭാഷകൾ സംസാരിക്കുന്ന ജീവനക്കാരാണ് മികച്ച സേവനം ഉറപ്പുവരുത്തുന്നത്.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT