Gulf Stream

ഷാർജയില്‍ സ്കൂളിലെത്തുന്ന രക്ഷിതാക്കള്‍ക്ക് അല്‍ ഹൊസന്‍ ഗ്രീന്‍പാസ് നിർബന്ധം

വിവിധ ആവശ്യങ്ങള്‍ക്കായി ഷാ‍ർജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്ന രക്ഷിതാക്കള്‍ക്ക് അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് നിർബന്ധമാണെന്ന് അധികൃതർ. കോവിഡ് പിസിആർ പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ അല്‍ ഹൊസനില്‍ പച്ച നിറം തെളിയും. വാക്സിനേഷന്‍ എടുത്തവർക്ക് 30 ദിവസത്തേക്ക് പച്ചനിറം തുടരും. അതേസമയം വാക്സിനെടുക്കാത്തവരാണെങ്കില്‍ ഇത് 7 ദിവസം മാത്രമാണുണ്ടാവുക. പിന്നീട് പച്ചനിറമാകണമെങ്കില്‍ വീണ്ടും പിസിആർ പരിശോധന നടത്തണം.

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ യുഎഇ ദേശീയ ആരോഗ്യ മന്ത്രാലയം രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് ഷാ‍ർജ പ്രൈവറ്റ് എഡ്യുക്കേഷന്‍ സ്കൂളുകള്‍ അടക്കമുളള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കുളള കോവിഡ് നിയന്ത്രണങ്ങളും പുതുക്കിയിരുന്നു.

സ്കൂളുകളിലെ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ല.വേണേല്‍ ധരിക്കുകയും ആവാം. അതേസമയം കോവിഡ് രോഗമുണ്ടെന്ന് സംശയിക്കുന്നവർക്ക് രോഗമില്ലെന്ന് ഉറപ്പിക്കും വരെ മാസ്ക് നിർബന്ധമാണ്.

ഐസൊലേഷന്‍ ദിവസങ്ങള്‍ 5 ദിവസമാക്കി ചുരുക്കി

കോവിഡ് രോഗികളുമായി അടുത്ത ബന്ധം പുലർത്തിയവർക്ക് ക്വാറന്‍റീനില്ല. കോവിഡ് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പിസിആർ പരിശോധന നടത്താം.

ദിവസേനയുളള ശുചീകരണം നിർബന്ധം. അണുനശീകരണവും വേണം

കോവിഡിന് ശേഷം യുഎഇയില്‍ ഉടനീളമുളള സ്കൂളുകളില്‍ ബുധനാഴ്ചയാണ് അധ്യാപകരും വിദ്യാർത്ഥികളും മാസ്കില്ലാതെയെത്തിയത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT