Gulf Stream

'മരിച്ചമക്കളുടെ മയ്യിത്ത് രണ്ടാമത് തോണ്ടുന്ന പണിയുണ്ടാക്കിവയ്ക്കരുത്' റിഫ മെഹ്നു വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച് അഷ്റഫ് താമരശേരി

ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ റിഫ മെഹ്നുവിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സാമൂഹിക പ്രവർത്തകന്‍ അഷ്റഫ് താമരശേരി.അദ്ദേഹവും സഹായികളായവരും ചേർന്നാണ് ഫെയ്സ് ബുക്കില്‍ പ്രതികരണം നടത്തിയിരിക്കുന്നത്.

അഷ്റഫ് താമരശേരിയുടെ വാക്കുകള്‍ ഇങ്ങനെ,

ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിന് സംവിധാനമുളള ജിസിസി രാജ്യങ്ങളിലൊന്നാണ് യുഎഇ. ഫോറന്‍സിക് പരിശോധന നടത്തിയാണ് ആത്മഹത്യയാണോ അല്ലയോ എന്നുളള സ്ഥിരീകരണം നടത്തുന്നത്. നൂറുശതമാനം കൃത്യമായ പരിശോധനയാണത്. ഈ വിഷയത്തില്‍ പ്രതികരണം നടത്തിയ കാദർ കരിപ്പടി തന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.നമ്മുടെ നാട്ടിലെ പോലെയല്ല, ഇവിടെ മരിച്ചാല്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. അവർക്ക് സംശയം തോന്നിയാല്‍ മാത്രമെ പോസ്റ്റുമോർട്ടമുള്‍പ്പടെയുളള നടപടികളിലേക്ക് കടക്കേണ്ടതുളളൂ.റിഫയുടേത് ആത്മഹത്യയാണെന്ന ഫോറന്‍സിക് റിപ്പോർട്ടുണ്ട്. താന്‍ പറഞ്ഞാല്‍ ഇതെല്ലാം അവസാനിപ്പിക്കുമെന്നാണ് കാദർ കരിപ്പടി അന്ന് പറഞ്ഞത്. എന്നാല്‍ അത് ചെയ്തില്ല. താനിത് വരെ ഒരു പൈസപോലും വാങ്ങിയിട്ടില്ല ഇത്തരം കാര്യങ്ങള്‍ ചെയ്തതെന്നും വീഡിയോയില്‍ അഷ്റഫ് താമരശേരി പറയുന്നു. ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഫോറന്‍സിക് റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും ആർക്കും നല്‍കേണ്ടതില്ലെന്നുളള തീരുമാനമെടുക്കുന്നത് മരിച്ചവരുടെ കുടുംബത്തെ ഓർത്താണ്. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റ് അടക്കമുളളവർ കൃത്യമായ രേഖകള്‍ പരിശോധിച്ചാണ് ഓരോ കാര്യങ്ങളിലും അനുമതി നല്‍കുന്നത്. യുഎഇയ്ക്ക് ഈ രാജ്യത്തിന്‍റേതായ നിയമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രൂപ വാങ്ങിച്ചാണ് താന്‍ ഈ കാര്യങ്ങള്‍ ചെയ്തതെന്ന് തെളിയിച്ചാല്‍ പറയുന്ന പണി ചെയ്യും. മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന അപേക്ഷമാത്രമെയുളളൂ എന്ന് പറഞ്ഞാണ് അഷ്റഫ് താമരശേരി വീഡിയോ അവസാനിപ്പിക്കുന്നത്.

റിഫ മെഹ്നുവിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്തത്. ആത്മഹത്യയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. രാസ പരിശോധനാ ഫലം വരാനിരിക്കുന്നതേയുളളൂ.

അഷ്റഫ് താമരശേരിയുടെ വീഡിയോയുടെ പൂർണ രൂപം

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT