Gulf Stream

അബുദബിയില്‍ പാചകവാതക സിലിണ്ടർ പൊട്ടിയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യാക്കാരനും

അബുദബിയില്‍ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 2 പേർ മരിച്ചു. ഇതിലൊരാള്‍ ഇന്ത്യാക്കാരനാണ്. ഇയാളുടെ കുടൂതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി പ്രാദേശിക മാധ്യമത്തോട് വ്യക്തമാക്കി.

അബുദബിയില്‍ ഖലീദിയ ഭാഗത്താണ് റസ്റ്ററന്‍റില്‍ ഉച്ചഭക്ഷണസമയത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചത്. 120 പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ച് വൈദ്യസഹായം ഉറപ്പാക്കിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നുവെന്ന് അബുദബി പോലീസ് അറിയിച്ചു. അപകടമുണ്ടായ സമയത്ത് തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തുകയും രക്ഷാ പ്രവർത്തനങ്ങള്‍ നടത്തുകയും ചെയ്തു.

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT