Gulf Stream

ബുർജീൽ ഹോൾഡിംഗ്‌സിന്‍റെ 15% ഓഹരികൾ വാങ്ങി ഇന്‍റർനാഷണല്‍ ഹോൾഡിംഗ് കമ്പനി

മിഡിൽ ഈസ്റ്റിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് ഹോൾഡിംഗ് കമ്പനിയായ ഇന്‍റർനാഷണല്‍ ഹോൾഡിംഗ് കമ്പനി (ഐഎച്ച്സി) പ്രവാസി സംരഭകൻ ഡോ. ഷംഷീർ വയലിലിന്‍റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിംഗ്‌സിന്‍റെ 15 % ഓഹരികൾ ഏറ്റെടുത്തു. ഗൾഫിലെ ആരോഗ്യമേഖലയിലെ സമീപവർഷങ്ങളിലെ ഏറ്റവും വലിയ ഇടപാടിലൂടെയാണ് ഐഎച്ച്സി നിർണ്ണായക ഓഹരി പങ്കാളിത്തം ഉറപ്പിച്ചത്.

യുഎഇയിലും മേഖലയിലും ആരോഗ്യ സംരക്ഷണ രംഗത്തെ ഐഎച്ച്സിയുടെ നിക്ഷേപം വ്യാപിപ്പിക്കാനും വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടാണ് ഓഹരി ഏറ്റെടുക്കൽ. ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി മുന്നോട്ടു പോകുന്ന ബുർജീൽ ഹോൾഡിംഗ്‌സ് പോലുള്ള സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരമായാണ് ഓഹരി ഏറ്റെടുക്കലിനെ കാണുന്നതെന്ന് ഐഎച്ച്‌സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സയ്യിദ് ബസാർ ഷുഇബ് പറഞ്ഞു.

കരാറിൽ ഐഎച്ച്സി സിഇഒ സയ്ദ് ബസാർ ഷുഇബും ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും സിഇഒയുമായ ഡോ. ഷംഷീർ വയലിലും ഒപ്പുവയ്ക്കുന്നു

2007-ൽ സ്ഥാപിതമായ ബുർജീൽ ഹോൾഡിംഗ്സ് യുഎഇയിലെ പ്രമുഖ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളാണ്. ഏറെ വിശാലവും പരസ്പര പൂരക കഴിവുകളുമുള്ള സുപ്രധാന സ്ഥാപനവുമായുള്ള പങ്കാളിത്തത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ബുർജീൽ, മെഡിയോർ, എൽഎൽഎച്ച്, ലൈഫ്കെയർ, തജ്മീൽ എന്നീ ബ്രാൻഡുകളിലായി എല്ലാ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങൾക്കും സേവനങ്ങൾ പ്രദാനം ചെയ്യുന്ന 60 ഓളം ആസ്തികളാണ് ബുർജീൽ ഹോൾഡിംഗ്സിനു കീഴിലുള്ളത്.

ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

വിരഹത്തിന്റെ കനലെരിഞ്ഞ സായാഹ്നം: ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി ലയണൽ മെസ്സി വിടപറയുന്നു

വർഷങ്ങൾക്ക് ശേഷം സിനിമയിലെ നിതിൻ മോളി ചെയ്യാൻ കുറച്ച് ടെൻഷനായിരുന്നു: നിവിൻ പോളി

ലോക, കളങ്കാവൽ, ബെത്ലഹേം കുടുംബ യൂണിറ്റ്; ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്

'ബദലാവ് സരൂരി ഹേ'; മാറ്റത്തിനായി തുടര്‍ സമരങ്ങള്‍

SCROLL FOR NEXT