Entertainment

ആ വാര്‍ത്തകള്‍ തെറ്റ്, കത്രീനയല്ല പി ടി ഉഷയെന്ന് സംവിധായിക

മിഥുന്‍ വിജയകുമാരി

ഇന്ത്യന്‍ അഭിമാനമായ കായികതാരം പിടി ഉഷയുടെ ജീവചരിത്രസിനിമയില്‍ കത്രീനാ കൈഫ് നായികയാകുന്നുവെന്ന അഭ്യൂഹം അവസാനിപ്പിച്ച് സംവിധായിക. പിടി ഉഷയായി ബോളിവുഡ് ചിത്രത്തില്‍ എത്തുന്നത് കത്രീന അല്ലെന്ന് സംവിധായിക രേവതി എസ് വര്‍മ്മ ദ ക്യുവിനെ അറിയിച്ചു. യാഷ് രാജ് ഫിലിംസിന്റെ ഒരു സിനിമയ്ക്ക് വേണ്ടി കത്രീനാ കൈഫിനോട് സംസാരിച്ചതാകാം ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് ആധാരമെന്നും രേവതി എസ് വര്‍മ്മ. മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ്. ദേശീയ മാധ്യമങ്ങളും മലയാളി മാധ്യമങ്ങളും ഉള്‍പ്പെടെ കത്രീനാ കൈഫ് പിടി ഉഷയാകുന്നുവെന്ന് വാര്‍ത്തകള്‍ നല്‍കിയിരുന്നു. നേരത്തെ പ്രിയങ്കാ ചോപ്രയെ ആയിരുന്നു ഈ റോളില്‍ പരിഗണിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാനിരിക്കെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വിവാദത്തിന് തുടക്കമിട്ടിരുന്നു.

കത്രീനയെ ഞാന്‍ കണ്ടത് യാഷ് രാജ് ഫിലിംസിന് വേണ്ടി ഒരു പ്രൊജക്ട് ചെയ്യാനാണ്. ഇതാവാണ് തെറ്റായി വ്യാഖ്യാനിക്കാന്‍ കാരണം.
രേവതി എസ് വര്‍മ്മ, സംവിധായിക

കത്രീനാ കൈഫിനെ പി ടി ഉഷയായി പരിഗണിക്കുന്നതില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പിടി ഉഷയുമായി നിറത്തിലും രൂപത്തിലും സാമ്യമുള്ള നായികയെ തേടാതെ ഗ്ലാമര്‍ മാത്രം പരിഗണിച്ചുള്ള താരനിര്‍ണയത്തിന് സംവിധായിക ശ്രമിച്ചെന്നായിരുന്നു ആരോപണം.

രേവതി എസ് വര്‍മ്മ

തമിഴില്‍ ജ്യോതികയെ നായികയാക്കി ജൂണ്‍ ആര്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളിയായ രേവതി എസ് വര്‍മ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നത്. പരസ്യ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന രേവതി എസ് വര്‍മ മുമ്പ് മലയാളത്തില്‍ ലാല്‍, നസ്രിയ എന്നിവരെ വെച്ച് മാഡ് ഡാഡ് എന്നൊരു ചിത്രവും സംവിധാനം ചെയ്തിരുന്നു. സിംഗം യൂണിവേഴ്സിന്റെ ഭാഗമായി രോഹിത് ഷെട്ടി സംവിധാനം ചെയ്ത് അക്ഷയ് കുമാര്‍ നായകനാകുന്ന സൂര്യവംശിയാണ് കത്രീനയുടെ അടുത്ത ചിത്രം. സല്‍മാന്‍ഖാനോപ്പം അഭിനയിച്ച ഭാരത് ആണ് കത്രീനയുടെതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം

'പൃഥ്വിരാജ് ബ്ലെസി സാറുമായി ആദ്യമായി സംസാരിക്കുന്നത് എന്റെ ഫോണിലൂടെ'; രസകരമായ ഓർമ പങ്കുവെച്ച് ജിസ് ജോയ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ നടക്കും

എണ്ണക്കറുപ്പിലെ ചോരപ്പാടുകള്‍: മഡൂറോയുടെ അറസ്റ്റും വെനസ്വേലന്‍ അധിനിവേശവും

പൃഥ്വിരാജ് ആദ്യമായി ബ്ലെസ്സി ചേട്ടനെ വിളിച്ചത് എന്റെ ഫോണിൽ നിന്ന് | JIS JOY | UNTITLED PODCAST

പ്രശ്നങ്ങൾ വന്നപ്പോൾ ദൈവത്തെ പോലെ കൂടെ നിന്നത് പ്രേക്ഷകർ, ഇനി നിങ്ങൾക്കായി മാത്രം സിനിമ ചെയ്യണം: നിവിൻ പോളി

SCROLL FOR NEXT