Web Series

ഭയപ്പെടുത്താന്‍ മനോജ് നൈറ്റ് ശ്യാമളന്റെ ‘സെര്‍വന്റ്’; ട്രെയിലര്‍ പുറത്ത് വിട്ട് ആപ്പിള്‍

THE CUE

നവംബര്‍ ഒന്നിന് വെബ് സ്ട്രീമിങ്ങ് സര്‍വീസ് ആരംഭിച്ച ആപ്പിള്‍ ടിവി പ്ലസ് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. സീ, മോര്‍ണിങ്ങ് ഷോ തുടങ്ങിയ സീരീസുകള്‍ അവതരിപ്പിച്ചുവെങ്കിലും വലിയൊരു ജനപ്രീതി നേടാന്‍ ഇവ കൊണ്ട് ആപ്പിളിനായിട്ടില്ല. കൂടുതല്‍ സീരീസുകളും സിനിമകളും വരുന്നതോടെ ഈ കുറവ് പരിഹരിക്കാന്‍ കഴിയുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ.

'ദ സിക്സ്ത്ത് സെന്‍സ്'. 'അണ്‍ബ്രേക്കബിള്‍', 'സ്പ്ലിറ്റ്'. 'ഗ്ലാസ്' തുടങ്ങിയ ത്രില്ലര്‍ ചിത്രങ്ങളൊരുക്കിയ എം നൈറ്റ് ശ്യാമളന്‍ ഒരുക്കുന്ന ‘സെര്‍വന്റാ’ണ് ആപ്പിളിന്റെ വരാനിരിക്കുന്ന സീരീസുകളിലൊന്ന്. സൈക്കളോജിക്കല്‍ ത്രില്ലറായ സെര്‍വന്റിന്റെ ട്രെയിലര്‍ പുറത്തിറക്കി. ടോണി ബാസഗ്ലോപ്പ് ക്രിയേറ്ററായ സീരീസിന്റെ കോ പ്രൊഡ്യൂസറും ശ്യാമളന്‍ തന്നെയാണ്.

ഒരു നവജാത ശിശുവും മാതാപിതാക്കളും തമ്മിലുള്ള വ്യത്യസ്തമായ അനുഭവമാണ് സീരീസിന്റെ പ്രമേയമെന്നാണ് ടീസറുകള്‍ സൂചിപ്പിച്ചിരുന്നതെങ്കിലും കുട്ടിയല്ല യഥാര്‍ഥത്തില്‍ ഭയപ്പെടുത്താന്‍ പോകുന്നത് മാതാപിതാക്കളും വീട്ടിലെത്തുന്ന ജോലിക്കാരിയുമാണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. സെക്കന്റുകള്‍ മാത്രമുള്ള പ്രോമോ വീഡിയോ സൂചിപ്പിക്കുന്നു. ശ്യാമളന്റെ തന്നെ സ്പ്ലിറ്റ് ഗ്ലാസ് തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത മൈക്ക് ഗിയാല്‍ക്കിസ് തന്നെയാണ് സീരീസിന്റെയും ഛായാഗ്രഹകന്‍. നവംബര്‍ 28ന് സീരീസ് സ്ട്രീം ചെയ്ത് തുടങ്ങും.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT