Web Series

‘കില്‍ ബില്‍’ ബോളിവുഡ്‌ റീമേക്കില്‍ വില്ലനായി ഷാരൂഖ്; സംവിധാനം അനുരാഗ് കശ്യപ് ? 

THE CUE

ക്വന്റിന്‍ ടറന്റിനോയുടെ റിവന്‍ജ് ഡ്രാമ ത്രില്ലര്‍ ചിത്രം കില്‍ ബില്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. നിഖില്‍ ദ്വിവേദി നിര്‍മിക്കുന്ന ചിത്രം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുമെന്നും ചിത്രത്തിലെ വില്ലനായി ഷാരൂഖ് ഖാന്‍ എത്തിയേക്കുമെന്നും ‘മിഡ് ഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

2003ല്‍ പുറത്തിറങ്ങിയ ടറന്റിനോയുടെ പ്രശസ്ത ചിത്രങ്ങളിലൊന്നായ കില്‍ബില്ലിന്റെ റീമേക്ക് അവകാശം നിഖില്‍ ദ്വിവേദി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. അനുരാഗ് കശ്യപുമായി ഒരുമിച്ച് ഒരു ചിത്രം ചെയ്യാന്‍ ഷാരൂഖ് കാത്തിരിക്കുകയാണെന്നും ഷാരൂഖുമായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ഷ്യല്‍ ആര്‍ട്‌സിനും ആക്ഷന്‍ രംഗങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് ടാറന്റീനോ ഒരുക്കിയ പ്രതികാര കഥയില്‍ ഉമ തെര്‍മാനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കഥാപാത്രം ആര് ചെയ്യുമെന്നതിനെക്കുറിച്ച് ഇതുവരെ തീരുാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഭാഗങ്ങളായിട്ടായിരുന്നു സംവിധായകന്‍ കില്‍ബില്‍ ഒരുക്കിയത് ഒന്നാം ഭാഗം 2003ലും രണ്ടാം 2004ലുമായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിന് മൂന്നാം ഭാഗം ടറന്റീനോ ഒരുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അടുത്തത് എന്ത് ചിത്രത്തില്‍ അഭിനയിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇമ്രാന്‍ ഹാഷ്മി നായകനായ ബാര്‍ഡ് ഓഫ് ബ്ലഡ് എന്ന വെബ് സീരീസും അടുത്തിടെ താരം നിര്‍മിച്ചിരുന്നു.

‘ദ ക്യൂ’ ഇനിമുതല്‍ ടെലിഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT