Web Series

ഏഗോണിന്റെ പിടിച്ചടക്കലും സീരീസാകുന്നു; ടാര്‍ഗേറിയന്‍സിന്റെ കഥയുമായി ‘ഗെയിം ഓഫ് ത്രോണ്‍സി’ന് മറ്റൊരു പ്രീക്വല്‍ കൂടി  

THE CUE

എച്ച്ബിഒയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ‘ഗെയിം ഓഫ് ത്രോണ്‍സി’ന് മറ്റൊരു സീക്വല്‍ കൂടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ തന്നെ ‘ഫയര്‍ ആന്‍ഡ് ബ്ലഡ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ഷോയില്‍ ‘ഗെയിം ഓഫ് ത്രോണ്‍സി’നും മുന്നൂറ് വര്‍ഷം മുന്‍പുള്ള കഥയാണ് പറയുക.

വെസ്റ്ററോസിലേക്കുള്ള ടാര്‍ഗേറിയന്‍സിന്റെ കടന്ന് വരവും, മൂന്ന് ഡ്രാഗണുകളെ ഉപയോഗിച്ച് ഏഗോണ്‍ ടാര്‍ഗേറിയന്‍ ഒരോ രാജ്യങ്ങളും പിടിച്ചടക്കുന്നതും അയണ്‍ ത്രോണ്‍ എന്ന അധികാരം സ്ഥാപിച്ചെടുക്കലുമെല്ലാമായിരിക്കും പ്രീക്വലില്‍ ഉണ്ടായിരിക്കുകയെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു. ജോര്‍ജ് ആര്‍ മാര്‍ട്ടിനും റയാന്‍ കോണ്ടലും ചേര്‍ന്നായിരിക്കും പ്രീക്വലിന് തിരക്കഥ ഒരുക്കുക.

പ്രീക്വല്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത എച്ച്ബിഒ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ഗെയിം ഓഫ് ത്രോണ്‍സിന് 5 സ്പിന്‍ ഓഫ് സീരീസ് ഉണ്ടാകുമെന്നായിരുന്നു എച്ച്ബിഒ അറിയിച്ചിരുന്നത്. ഇതില്‍ ചില്‍ഡ്രണ്‍ ഓഫ് മെന്നിന്റെ കഥ വരുന്ന സീരീസ് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ എഴുതിയ 'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ ' എന്ന സീരീസിലുള്ള നോവലുകളെ ആസ്പദമാക്കി ഒരുക്കിയ 'ജിഒറ്റി' 2011 ഏപ്രില്‍ 17 നാണ് ഒന്നാം സീസണ്‍ സംപ്രേഷണം ആരംഭിച്ചത്. പല ഇടവേളകളിലായി 2019 മെയ് 19 നാണു ഏട്ടാം സീസണ്‍ അവസാനിപ്പിച്ചത്. എമ്മി അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഈ പരമ്പരയെ തേടിയെത്തിയിട്ടുണ്ട്.

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT