Web Series

ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍; വെബ് സീരീസ് ഒരുക്കുന്നത് ‘ലഞ്ച് ബോക്‌സ്’ സംവിധായകന്‍

THE CUE

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം ബോളിവുഡില്‍ വെബ് സീരീസ് ഒരുങ്ങുകയാണ്. മാധ്യമപ്രവര്‍ത്തകയാ സാഗരിക ഘോഷിന്റെ ‘ഇന്ദിര : ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന സീരീസില്‍ വിദ്യാ ബാലനാണ് ഇന്ദിരയായി വേഷമിടുന്നത്.

നിരൂപക പ്രശംസ നേടിയ ലഞ്ച് ബോക്‌സ്, ഫോട്ടോഗ്രാഫ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത റിതേഷ് ബത്രയായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്ന് ‘ദ ഇന്ത്യന്‍ എക്‌സപ്രെസ്സ്’ റിപ്പോര്‍ട്ട് ചെയ്തു.

സാഗരിക ഘോഷിന്റെ പുസ്തകത്തിന്റെ ചിത്രീകരണാവകാശം നേരത്തെ വിദ്യാ ബാലന്‍ സ്വന്തമാക്കിയിരുന്നു. റോണി സ്‌ക്രൂവാലയാണ് സീരീസ് നിര്‍മിക്കുന്നത്. വിദ്യാ ബാലന്റെ ആദ്യ വെബ് സീരീസ് കൂടിയായിരിക്കും ഇത്.

ഒരു സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നതിലധികം കാര്യങ്ങള്‍ ഇതിലുണ്ട്. അതുകൊണ്ടാണ് വെബ് സീരീസാക്കാന്‍ തീരുമാനിച്ചത്. വെബ് സീരീസിന് ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് ചേര്‍ക്കാനുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ക്കായി സമയം എടുക്കും പക്ഷേ അത് നീണ്ടു പോകില്ലെന്നാണ് കരുതുന്നത്.
വിദ്യാ ബാലന്‍

സീരീസ് എത്ര സീസണുകള്‍ ഉണ്ടാവുമെന്നോ ആരെല്ലാമായിരിക്കും മറ്റ് താരങ്ങള്‍ എന്നോ ഇതുവരെ അറിയിച്ചിട്ടില്ല. ഗണിത ശാസ്ത്രജ്ഞയായ ശകുന്തള ദേവിയുടെ ബയോപ്പിക്കിലും വിദ്യാ ബാലന്‍ തന്നെയാണ് നായിക. വിക്രം മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം അനു മേനോനാണ് സംവിധാനം ചെയ്യുന്നത്. ചിത്രം അടുത്ത വര്‍ഷം തിയ്യേറ്ററുകളിലെത്തും.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT