Web Series

ആപ്പിളിന്റെ വെബ് സീരീസില്‍ രാധിക ആപ്‌തെ നായിക; ‘ശാന്താറാം’ ഒരുക്കുന്നത് ‘അസാസിന്‍സ് ക്രീഡ്’ സംവിധായകന്‍

THE CUE

ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് വിപണിയില്‍ നെറ്റഫ്‌ലിക്‌സിനോട് മത്സരിക്കാന്‍ ആപ്പിള്‍ ടിവി പ്ലസ് നവംബര്‍ മുതല്‍ എത്തുകയാണ്. ഇന്ത്യയില്‍ പ്രതിമാസം 99 രൂപയ്ക്കാണ് സര്‍വീസ് അവതരിപ്പിക്കുന്നത് എന്നതില്‍ തന്നെ ഇന്ത്യന്‍ വിപണി ആപ്പിള്‍ ലക്ഷ്യമിട്ടു കഴിഞ്ഞു എന്നത് വ്യക്തമാണ്.ആപ്പിളിന്റെ പുതിയ വെബ് സീരീസില്‍ ബോളിവുഡ് താരം രാധിക ആപ്‌തെയാണ് നായിക.

ഗ്രിഗറി ഡേവിഡ് റോബര്‍ട്‌സിന്റെ 39 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ ‘ശാന്താറാം’ എന്ന നോവലാണ് ആപ്പിള്‍ വെബ് സീരീസാക്കുന്നത്. ഹോളിവുഡ് താരം ചാര്‍ളി ഹന്നം നായകനാകുന്ന സീരീസില്‍ രാധിക ആപ്‌തെയാണ് നായിക. നെറ്റ്ഫ്‌ളിക്‌സിന്റെ ലസ്റ്റ് സ്റ്റോറീസ്, സേക്രഡ് ഗെയിംസ്, ഗൗള്‍ എന്നീ ഒറിജിനല്‍ പ്രൊഡക്ഷനുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് രാധിക ആപ്‌തെ.

2016ല്‍ പുറത്തിറങ്ങിയ ‘അസാസിന്‍സ് ക്രീഡ്’ സംവിധാനം ചെയ്ത ജസ്റ്റിന്‍ കുര്‍സുവെലാണ് സീരീസ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ ജയിലില്‍ നിന്ന് തടവ് ചാടിയ ഒരു ബാങ്ക് മോഷ്ടാവ് ബോംബെയിലെ ചേരികളിലെത്തി ഒളിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. ബോംബെ അധോലോകവും ചേരിയിലെ ജീവിതവുമെല്ലാമാണ് നോവലിന്റെ പ്രമേയം. കവിത എന്ന് മാധ്യമപ്രവര്‍ത്തകയുടെ വേഷമാണ് രാധിക ആപ്‌തെയുടെത്.

പാരമൗണ്ട് ടെലിവിഷനും അനോണിമസ് കണ്ടന്റും ചേര്‍ന്നാണ് സീരീസ് നിര്‍മിക്കുക. നേരത്തെ നോവല്‍ സിനിമയാക്കാനായി ജോണി ഡെപ്പും വാര്‍ണര്‍ ബ്രദേഴ്‌സും താത്പര്യം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പാരമൗണ്ടും അനോണിമസ് കണ്ടന്റും പുസ്തകത്തിന്റെ അവകാശം നേടിയത്. ആപ്പിള്‍ ടിവി പ്ലസിന്റെ ആദ്യ അന്താരാഷ്ട്ര സീരീസായിരിക്കും ഇത്. ഒക്ടോബറില്‍ സീരീസിന്റെ നിര്‍മാണം ആരംഭിക്കും.

മനോജ് നൈറ്റ് ശ്യാമളന്‍ സംവിധാനം ചെയ്തത് അടക്കമുള്ള സീരീസുകള്‍ ആപ്പിള്‍ ടിവിയിലൂടെയെത്തും. നിരവധി ബോളിവുഡ് ചിത്രങ്ങളും ആപ്പിള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്റെ പുതിയ ഐഫോണ്‍, ഐപാഡ്, മാക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായും ആപ്പിള്‍ ടിവി പ്ലസ് ലഭിക്കും.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT