Netflix

മികച്ച സംവിധാനവും പ്രകടനവും, നായാട്ട് അതിശക്തമായ സിനിമയെന്ന് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മേത്ത

നെറ്റ്ഫ്‌ളിക്‌സിലെത്തിയതിന് പിന്നാലെ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിനെ പ്രശംസിച്ച് കേരളത്തിന് പുറത്തുനിന്ന് നിരവധി പേരാണ് എത്തുന്നത്. നായാട്ട് അതിശക്തമായ ചിത്രമാണെന്ന് സംവിധായകന്‍ ഹന്‍സല്‍ മേത്ത. അലിഗഡ്, ഒമെര്‍ത്ത, സ്‌കാം 1992 (വെബ് സീരീസ്) എന്നിവ ഒരുക്കിയ സംവിധായകനാണ് ഹന്‍സല്‍ മേത്ത.

കരുത്തുറ്റ ചിത്രമാണ് നായാട്ട്. ഉദ്വേഗം സൃഷ്ടിക്കുന്നതും സൂക്ഷ്മത പുലര്‍ത്തിയതുമായ സിനിമ. അതിഗംഭീര കഥാപാത്രങ്ങള്‍. മികച്ച സംവിധാനവും പെര്‍ഫോര്‍മന്‍സും. കാണുക എന്നാണ് ഹന്‍സല്‍ മേത്ത ട്വീറ്റ് ചെയ്തത്.

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് നായാട്ടിലെ താരങ്ങള്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് സഹനിര്‍മ്മാതാവ് കൂടിയാണ്.

നായാട്ട്ജോസഫിന് ശേഷം ഷാഹി കബീര്‍ എഴുതിയ തിരക്കഥ. അപ്രതീക്ഷിതമായ പിടികിട്ടാപ്പുള്ളികളായി മാറുന്ന മൂന്ന് പൊലീസുദ്യോഗസ്ഥരുടെ കഥയാണ് നായാട്ട്. മണിയന്‍ എന്ന പൊലീസുകാരനായി ജോജു ജോര്‍ജ്ജും സുനിതയെന്ന വനിതാ പൊലീസുദ്യോഗസ്ഥയായി നിമിഷ സജയനും പ്രവീണ്‍ മൈക്കിളിന്റെ റോളില്‍ ചാക്കോച്ചനും. ഷൈജു ഖാലിദാണ് ക്യാമറ. വിഷ്ണു വിജയ് സംഗീത സംവിധാനം.

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

SCROLL FOR NEXT