Web Series

ആ ഒരാളെ കൊല്ലാന്‍ കഴിയാത്തതില്‍ ആര്യ സ്റ്റാര്‍ക്കും സംതൃപ്തയല്ല;‘ഗെയിം ഓഫ് ത്രോണ്‍സ്’ അവസാന സീസണെക്കുറിച്ച് മെയ്സി വില്ല്യംസ്

THE CUE

എച്ച്ബിഒയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ‘ഗെയിം ഓഫ് ത്രോണ്‍സി’ന്റെ എട്ട് വര്‍ഷം നീണ്ട സംപ്രേഷണം അവസാനിക്കുമ്പോള്‍ പ്രേക്ഷകര്‍ പൂര്‍ണ്ണ സംതൃപ്തരല്ല. ഒന്നാം സീസണ്‍ മുതല്‍ അപ്രതീക്ഷിത ട്വിസ്റ്റുകളും, കൊലപാതകങ്ങളും കണ്ട് ത്രില്ലടിച്ച പലര്‍ക്കും അവസാന സീസണും സീരീസിന്റെ ക്ലൈമാക്‌സും ഇഷ്ടപ്പെട്ടിട്ടില്ല. അവസാന സീസണ്‍ പുതിയ എഴുത്തുകാരെക്കൊണ്ട് വീണ്ടും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പെറ്റീഷനും നടക്കുന്നു.

സീരീസിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് നിരവധി തിയറികളും കണക്കുകൂട്ടലുമായിരുന്നു ലോകമെമ്പാടും ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍ ഭൂരിഭാഗവും വെറുതെ ആവുകയായിരുന്നു. സീരീസിലെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായ ആര്യ സ്റ്റാര്‍ക്കിനെ അവതരിപ്പിച്ച മെയ്‌സി വില്ല്യംസും അവസാന സീസണിലുണ്ടായിരുന്ന കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് പ്രതികരിച്ചു.

തന്റെ കൊലപ്പെടുത്തേണ്ടവരുടെ ലിസ്റ്റിലെ പ്രധാന പേരുകളിലൊന്നായ സെര്‍സി ലാനിസ്റ്ററെ ഒഴിവാക്കിയതാണ് തന്റെ കഥാപാത്രത്തിന്റെ വലിയ ദുഖമെന്ന് വില്ല്യംസ് പറഞ്ഞു. ‘എന്റര്‍ടെയ്ന്‍മെന്റ് വീക്കിലി’ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

സെര്‍സിയെ അവതരിപ്പിക്കുന്ന ലെന ഹെഡേ വളരെ തമാശക്കാരിയാണ്. ഹെഡേയുമായി സെറ്റിലുണ്ടാവാന്‍ ആഗ്രഹിച്ചിരുന്നു. ഒപ്പം ആര്യ സ്വയം മരിച്ചിട്ടായാല്‍ പോലും സെര്‍സിയെ കൊലപ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടിയായിരുന്നു ആര്യയുടെ യാത്ര മുഴുവനും.തിരക്കഥ വായിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ ജെയ്മി ലാനിസ്റ്ററുടെ കഥാപാത്രം മുഖംമൂടി മാറ്റി ആര്യയായി മാറുമെന്ന് വരെ കരുതിയിരുന്നു. 
മെയ്‌സി വില്ല്യംസ്

അവസാന എപ്പിസോഡില്‍ സെര്‍സി ലാനിസ്റ്ററെ കൊല്ലാനായെത്തുന്നുണ്ടുവെങ്കിലും അവസാന നിമിഷം ആര്യ പിന്മാറുകയാണ്. ആര്യയുടെ ലിസ്റ്റിലെ ആദ്യ പേരുകളിലൊന്നായിരുന്നു സെര്‍സി.

ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ എഴുതിയ 'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ ' എന്ന സീരീസിലുള്ള നോവലുകളെ ആസ്പദമാക്കി ഒരുക്കിയ 'ജിഒറ്റി' 2011 ഏപ്രില്‍ 17 നാണ് ഒന്നാം സീസണ്‍ സംപ്രേഷണം ആരംഭിച്ചത്. പല ഇടവേളകളിലായി 2019 മെയ് 19 നാണു ഏട്ടാം സീസണ്‍ അവസാനിപ്പിച്ചത്. എമ്മി അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഈ പരമ്പരയെ തേടിയെത്തിയിട്ടുണ്ട്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT