Web Series

എ നൈറ്റ് ഓഫ് ദ് സെവൻ കിംഗ്‌ഡംസ് പ്രഖ്യാപിച്ച് എച്ച്.ബി.ഒ; ഗെയിം ഓഫ് ത്രോൺസിന് മറ്റൊരു പ്രീക്വൽ കൂടെ

ഹൗസ് ഓഫ് ദി ഡ്രാഗണിന് ശേഷം എച്ച്.ബി.ഒ ഗെയിം ഓഫ് ത്രോൺസിന് മറ്റൊരു പ്രീക്വൽ കൂടെ പ്രഖ്യാപിച്ചു. എ നൈറ്റ് ഓഫ് ദ് സെവൻ കിംഗ്‌ഡംസ്; ദി ഹെഡ്ജ് നൈറ്റ് എന്ന ടൈറ്റിലിൽ ജോർജ്. ആർ.ആർ. മാർട്ടിന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥമാക്കി ചെയ്യുന്ന സീരീസ് ഗെയിം ഓഫ് ത്രോൺസിനും നൂറു വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥാസന്ദർഭങ്ങളാണ്. അയൺ ത്രോൺ ടാർഗേറിയൻ ലൈനിന്റെ തന്നെ കയ്യിലിരിക്കുന്ന കാലത്ത്, സർ ഡങ്കൻ ദി ടോളിന്റെയും ഏഗോൺ ടാർഗേറിയന്റേയും കഥയാണ് സീരിസിന്റെ കഥാപാശ്ചാത്തലമെന്നും എച്ച്.ബി.ഒ പുറത്തുവിട്ട വാർത്തയിൽ പറയുന്നു.

ഡങ്ക് ആൻഡ് എഗ്ഗ് എന്ന പേരിൽ ജോർജ് ആർ ആർ മാർട്ടിൻ എഴുതിയ നോവൽ ശ്രേണിയിലെ ആദ്യത്തെ നോവൽ ആയിരുന്നു ദി ഹെഡ്ജ് നൈറ്റ്. ദി സ്വോൺ സ്വോഡ്, ദി മിസ്റ്ററി നൈറ്റ് എന്നീ പേരുകളിൽ പിന്നീട് ഇറങ്ങിയ നോവലുകളെ ചേർത്ത് എ നൈറ്റ് ഓഫ് ദി സെവൻ കിംഗ്‌ഡംസ് എന്ന പേരിൽ നോവൽ ശ്രേണിയായി പ്രസിദ്ധീകരിക്കുകയായിരുന്നു.

ജോർജ്. ആർ.ആർ. മാർട്ടിൻ തന്നെയാണ് സീരീസ് എഴുതുന്നത്. മാർട്ടിനും, ഇറ പാർക്കറുമാണ് എക്സിക്ക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഹൗസ് ഓഫ് ദി ഡ്രാഗൺ രണ്ടാം സീസൺ ചിത്രീകരണം തുടരുകയാണ്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT