ന്യൂയോർക്ക് സന്ദര്ശിക്കാനെത്തിയ ഇംഗ്ലീഷ് ഒട്ടും തന്നെ വശമില്ലാത്ത ക്രക്കോഷ്യക്കാരനായ വിക്റ്റർ നവോർസ്‌കി, എയർ പോർട്ടിൽ വന്നിറങ്ങവേ അയാളുടെ രാജ്യത്ത് പട്ടാള അട്ടിമറി നടക്കുന്നു. "നിങ്ങളിപ്പോൾ ഒരിടത്തേയും പൗരനല്ല. നിങ്ങളെ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് കടത്തി വിടാനോ, നിങ്ങളുടെ രാജ്യത്തേക്ക് തിരികെ അയക്കാനോ എനിക്ക് നിവൃത്തിയില്ല. നിങ്ങളുടെ രാജ്യത്തെ പുതിയ ഭരണകൂടത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് അംഗീകരിക്കും വരേയ്ക്കും നിങ്ങൾക്ക് ഇന്റർനാഷണൽ ട്രാൻസിറ്റ് ലോഞ്ചിൽ കാത്തിരിക്കാം" എയർപോർട്ട് ഓഫീസർ അയാളോട് പറയുന്നതിങ്ങനെയാണ്.
വിക്ടർ ഒരത്ഭുതമാണ്. വാതിലിനപ്പുറത്ത് അയാൾ കാണാൻ വന്ന ന്യൂയോർക്ക് നഗരമുണ്ട്, പുറകിൽ അയാളുടെ നാട് കത്തുന്നുണ്ട്. പക്ഷെ അയാൾക്കൊന്നും ചെയ്യാനാവില്ല, പക്ഷേ ലോകത്തെ സ്നേഹത്തോട് കൂടെ ചേർത്ത് പിടിക്കാനുള്ള കഴിവിനാൽ അയാൾ സമ്പന്നനാണ്. ആ കെട്ടിടത്തിനകത്ത് അയാൾ സൗഹൃദങ്ങൾ കണ്ടെത്തുന്നു, പ്രണയത്തിന് ഹംസമാകുന്നു, പ്രണയം കണ്ടെത്തുന്നു, വിപ്ലവം ആരംഭിക്കുന്നു, സർവോപരി മനുഷ്യനാകുന്നു. മനുഷ്യനെങ്ങനെയായിരിക്കണമെന്ന് മറ്റുള്ളവർക്ക് മനസിലാക്കിക്കൊടുക്കുന്നു. ടോം ഹാങ്ക്സിനല്ലാതെ മറ്റാർക്കും വിക്ടറാകാൻ കഴിയില്ല. സ്പിൽബെർഗിനല്ലാതെ മറ്റാർക്കും ആ ടെർമിനൽ കാണിച്ച് തരാനും