Entertainment

ഈ പ്രേമത്തള്ളാലേ..., മുഹ്‌സിന്‍ പരാരിയുടെ രചനയില്‍ പ്രണയാതുരനായി വിനയ് ഫോര്‍ട്ട്  

സമീര്‍ താഹിറിനും ഷൈജു ഖാലിദിനും ഒപ്പം ലിജോ പെല്ലിശേരിയും ചെമ്പന്‍ വിനോദ് ജോസും തമാശയില്‍ നിര്‍മ്മാതാക്കളാണ്.

THE CUE

വിനയ് ഫോര്‍ട്ട് നായകനായ തമാശ എന്ന സിനിമയിലെ സോംഗ് ടീസര്‍ വന്നപ്പോള്‍ രസംപിടിപ്പിച്ചത് ഷഹബാസ് അമന്‍ പാട്ടിലെ വരികള്‍ എടുത്ത് പറഞ്ഞ് സോംഗ് റെക്കോര്‍ഡിലേക്ക് കടക്കുന്നതായിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ മുഹസിന്‍ പരാരി എഴുതിയ തമാശയിലെ ആദ്യഗാനത്തിനായി പ്രേക്ഷകരും കാത്തിരിപ്പിലായിരുന്നു. ആ പാട്ടെത്തി. പാടി ഞാന്‍ എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് സംഗീതമൊരുക്കിയതും ഷഹബാസ് അമന്‍ ആണ്. സുഡാനി ഫ്രം നൈജിരിയ എന്ന സിനിമയ്ക്ക് ശേഷം ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയിന്‍മെന്റ് പ്രഖ്യാപിച്ച സിനിമയാണ് തമാശ. സമീര്‍ താഹിറിനും ഷൈജു ഖാലിദിനും ഒപ്പം ലിജോ പെല്ലിശേരിയും ചെമ്പന്‍ വിനോദ് ജോസും തമാശയില്‍ നിര്‍മ്മാതാക്കളാണ്.

നവാഗതനായ അഷ്‌റഫ് ഹംസയാണ് തമാശയുടെ രചനയും സംവിധാനവും. സിനിമയുടെ ആദ്യലുക്കില്‍ വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ തന്നെ സിനിമ ചര്‍ച്ചയായിരുന്നു. ഈ പാട്ടിന്റെ പിന്നണിയിലുള്ളതും മുന്‍നിര സംഗീത സംവിധായകരാണ്.

റെക്‌സ് വിജയനും സുഷിന്‍ ശ്യാമും മ്യൂസിക് പ്രൊഡക്ഷന്റെ ഭാഗമാണ്. സമീര്‍ താഹിര്‍ ക്യാമറ ചെയ്യുന്ന സിനിമയില്‍ കോളേജ് അധ്യാപകന്റെ റോളിലാണ് വിനയ് ഫോര്‍ട്ട്. ദിവ്യ പ്രഭ, ചാന്ദ്‌നി എന്നിവരും ചിത്രത്തിലുണ്ട്.

പെരുന്നാള്‍ റിലീസായി ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് വിതരണത്തിനെത്തിക്കുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT