ഒബ്സെഷൻ സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ കാണുമ്പോൾ കൂടുതൽ സന്തോഷം ആണ് തോന്നുന്നത്, കാരണം എല്ലാ ഏജ് ഗ്രൂപ്പിലുള്ള ആളുകളും ഒരുപോലെ ഈ സിനിമ ഏറ്റെടുത്തു, അതിനോടൊപ്പം തന്നെ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് ഗംഭീര കളക്ഷൻ ആണ്.
മുൻപും ഇംഗ്ലീഷ് സിനിമകൾ വലിയ രീതിയിൽ ഇവിടെ സ്വീകരിക്കപ്പെട്ടിട്ടുണ്ട് പക്ഷെ അവയെല്ലാം വലിയ റിലീസുകളായിരുന്നു. ഐ മാക്സിലും പി എക്സ് എല്ലിലുമെല്ലാം കാണാൻ സാധിക്കുന്ന വലിയ തിയറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന സിനിമകൾ മാത്രമേ സ്വീകരിക്കപ്പെട്ടിരുന്നുള്ളൂ പക്ഷെ ഇന്ന് അത് മുഴുവനായി മാറി, ഇപ്പൊ വെപ്പൺസ് ആയാലും, മൈക്കിൾ മുതൽ ഇങ്ങോട്ട് ഇറങ്ങിയ സിനിമകൾ ആയ ഒബ്സെഷൻ ആയാലും ബാക്‌റൂം ആയാലും കോൺടെന്റ് കൊണ്ട് വളരെ മികച്ചവയാണ്, പിന്നെ എടുത്ത് പറയേണ്ട ഒരു വസ്തുത ഇതെല്ലാം ചെയ്തിരിക്കുന്നത് പുതിയ ചെറുപ്പക്കാരാണ് എന്നുള്ളതാണ്. നമ്മുടെ പ്രേക്ഷകർ പുതിയ പരീക്ഷണങ്ങളെയും സ്വീകരിക്കുന്നു എന്നത് സ്വാഗതാർഹമായ ഒരു കാര്യമാണ്. ഇത് സിനിമ വ്യവസായത്തിനും ഒരുപാട് ഗുണം ചെയ്യും
ദൃശ്യം 3 300 കോടി അടിച്ചതിൽ അത്ഭുതം ഒന്നുമില്ല, കാരണം മോഹൻലാൽ സിനിമകൾക്ക് എപ്പോഴും ഒരു പ്രത്യേക ഓഡിയൻസ് ഉണ്ട്. ഇപ്പൊ കഥയ്ക്ക് പ്രശ്നമുണ്ടെങ്കിലും അല്ലെങ്കിൽ കണ്ടന്റിൽ പ്രശ്നമുണ്ടെങ്കിലും മോഹൻലാൽ സിനിമകൾക്ക് ഒരു മിനിമം ഗ്യാരന്റി എല്ലാ കാലത്തും ഉണ്ട്. പിന്നെ ദൃശ്യം എന്ന് പറയുന്നത് ഒരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു. പ്രായഭേദമില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഫ്രാഞ്ചൈസി ആണ് ദൃശ്യം ഫ്രാഞ്ചൈസി, ഇൻ ഫാക്ട് ദൃശ്യം 2 കോവിഡിന്റെ പശ്ചാത്തലം ആയതുകൊണ്ടും അത് ഓടിടിയിൽ റിലീസ് ആയതുകൊണ്ടും മാത്രമാണ് റെക്കോർഡ് ഇടാൻ സാധിക്കാഞ്ഞത്, ഇല്ലായിരുന്നെങ്കിൽ അതും ഒരു ഷുവർ ഷോട്ട് ബ്ലോക്ക് ബസ്റ്റർ ആണ്.
പിന്നെ ദൃശ്യം 3 ആവട്ടെ അതിനു മുൻപ് വന്ന തുടരും ആവട്ടെ അതെല്ലാം ഫാമിലി കേന്ദ്രീകരിച്ചുള്ള സിനിമകളാണ്. മോഹൻലാലിന്റെ ഫാമിലി സിനിമകൾ അങ്ങനെ മോശം വരാറില്ല. ഇവിടെയും അതുതന്നെ സംഭവിച്ചു. വളരെ ഡിസേർവിങ് ആയ ഒരു വിജയം തന്നെയാണ് ദൃശ്യം 3 ക്ക് ലഭിച്ചത്
ഓണം റിലീസുകളെ സംബന്ധിച്ചാണെങ്കിൽ മൂന്ന് വലിയ താരങ്ങളുടെ സിനിമകളാണ് വരാനിരിക്കുന്നത് പൃഥ്വിരാജിന്റെ ഖലീഫാ, ദുൽഖറിന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ്, മൂന്നും മൂന്ന് വ്യത്യസ്ത ട്രീറ്റ്‌മെന്റുകൾ ആയിരിക്കും, ഖലീഫാ, ഐ ആം ഗെയിം ഇത് രണ്ടും ആക്ഷൻ ഴോണർ സിനിമകളാണ് പക്ഷെ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒരു പക്കാ ഫാമിലി പടവും. അതുകൊണ്ടുതന്നെ ഓണം വീക്ക് വളരെ ഗംഭീരമായിരിക്കും. പിന്നെ ഈ സിനിമകൾ കൂടാതെ എനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമകൾ പൃഥ്വിരാജിന്റെ തന്നെ 'ഐ നോബഡി', കുഞ്ചാക്കോ ബോബന്റെ 'ഉന്മാദം' പിന്നെ തീർച്ചയായും മോഹൻലാലിന്റെ 'അതിമനോഹരം', പോസ്റ്റ് സമ്മറിൽ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ ഉള്ള സിനിമകൾ ഇതെല്ലാമാണ്.
ഇപ്പോഴത്തെ സിനിമകൾ എല്ലാം കൃത്യമായി തിയറ്ററിനായാണ് ഡിസൈൻ ചെയ്യപ്പെടുന്നത്. പണ്ടത്തെ പോലെ സ്റ്റാർ വാല്യൂവിൽ മാത്രം ഒതുങ്ങിപ്പോവാതെ കണ്ടന്റ് ഓറിയന്റഡ് ആയ തിയറ്റർ മൊമെന്റ്സ് ഉള്ള എല്ലാ സിനിമകളും ഇവിടെ വിജയിക്കുന്നുണ്ട്. വാഴ 2 ഒരു അതിന് ഒരു ഉത്തമ ഉതാഹരണമാണ്, ഇത് വളരെ പ്രതീക്ഷ തരുന്ന ഒരു കാര്യമാണ്. ഓടിടിക്ക് വേണ്ടി ചെയ്തു വെച്ച സിനിമകൾ ഒരുപാട് ഉണ്ടായിരിക്കാം പക്ഷെ തിയറ്ററിൽ വന്ന് സിനിമ കാണുക എന്ന ഒരു ചിന്ത ആളുകളുടെ ഉള്ളിൽ എപ്പോഴും ഉണ്ട് എന്നാണ് വിശ്വസിക്കുന്നത്