Television

'കൂടത്തായി പരമ്പര മൂന്ന്‌ തവണ നിരസിച്ചിരുന്നു' : നടി മുക്ത

കൂടത്തായി കൂട്ടക്കൊലപാതകത്തെ അടിസ്ഥാനമാക്കി ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'കൂടത്തായി: ദ ഗെയിം ഓഫ് ഡെത്ത്' എന്ന പരമ്പരയിൽ നിന്നും പല തവണ പിന്മാറിയിരുന്നതായി നടി മുക്ത. കൂടത്തായി കേസിന് ലഭിച്ച അമിതപ്രാധാന്യം മൂലം ആദ്യ മൂന്ന് തവണയും ക്ഷണം നിരസിച്ചിരുന്നു എന്ന് മുക്ത പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ആര്‍ ശ്രീകണ്ഠന്‍ നായരുടെ തിരക്കഥയില്‍ ഗിരീഷ് കോന്നിയാണ് 'കൂടത്തായി' സംവിധാനം ചെയ്യുന്നത്. കൂടത്തായി കേസിലെ മുഖ്യപ്രതിയായ ജോളിയുടെ വേഷമാണ് മുക്ത പരമ്പരയില്‍ അവതരിപ്പിക്കുന്നത്. 'അതിക്രൂരയായ കഥാപാത്രമാണ് ഡോളി. കൂടത്തായി കേസിന് ലഭിച്ച അമിത വാര്‍ത്താപ്രാധാന്യം കാരണം പരമ്പരയിലേക്കുള്ള വാഗ്ദാനം മൂന്ന് തവണ വേണ്ടെന്ന് വെച്ചിരുന്നു'. പ്രേക്ഷകര്‍ ഇത് എങ്ങനെ ഏറ്റെടുക്കുമെന്നതിൽ സംശയമുണ്ടായിരുന്നുവെന്നും മുക്ത പറയുന്നു.

എന്നാല്‍ പിന്നീടുളള ആലോചനയിലാണ് ഡോളി എന്ന കഥാപാത്രം ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം എത്ര മികച്ചതാണെന്ന് തിരിച്ചറിയുന്നത്. തീർച്ചയായും താനിത് ചെയ്യേണ്ടതാണെന്ന് തോന്നി. 'താമരഭരണി'യ്ക്ക് ശേഷം ലഭിച്ച ഏറ്റവും മികച്ച വേഷമാണ് കൂടത്തായിയിലേതെന്നും മുക്ത പറഞ്ഞു.

'Three times I rejected koodathai serial', muktha

റമദാന്‍: യുഎഇയുടെ ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെ യോഗം ചേരും

വീണ്ടും ചിരി വിരുന്നുമായി ഷറഫുദ്ദീൻ, നായികയായി കല്യാണി പണിക്കർ; 'മധുവിധു' മെയ് 1ന്

യുഎഇ ദേശീയ ടീമിലേക്കുളള പുതുതലമുറയെ വാർത്തെടുക്കുക ലക്ഷ്യം: റോബിന്‍ സിങ്

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഡർബിയുടെ ടീസർ റിലീസായി, ചിത്രം മാർച്ച് 27ന് തിയറ്ററിലേക്ക്

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

SCROLL FOR NEXT