മമ്മൂട്ടി
മമ്മൂട്ടി  
Entertainment

‘താരപദവി എന്നില്‍ അടിച്ചേല്‍പ്പിച്ചതാണ്’; അഭിനയത്തില്‍ പരാജയപ്പെടാറുമുണ്ടെന്ന് മമ്മൂട്ടി

THE CUE

താരപദവി തന്നില്‍ അടിച്ചേല്‍പിച്ചതാണെന്നും അത് തനിയെ സമ്പാദിച്ചതല്ലെന്നും മമ്മൂട്ടി. സ്റ്റാര്‍ഡം മനസിലേറ്റരുതെന്നും അതൊരു പദവിയല്ലെന്നും ‘മെഗാ സ്റ്റാര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം.

സ്റ്റാര്‍ഡം ഒരു പദവിയല്ല. നിങ്ങള്‍ അത് കൈവരിക്കുകയല്ല. ‘നിങ്ങള്‍ ഒരു താരമാണ്’ എന്നത് അടിച്ചേല്‍പിക്കുന്നതാണ്. അത് മനസിലേറ്റാന്‍ പാടില്ല.  
മമ്മൂട്ടി  

താന്‍ ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നടനാണെന്നും മമ്മൂട്ടി പറഞ്ഞു. നടന്‍ ആയിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ് നമ്മള്‍ തന്നെ ആയിരിക്കല്‍. അത് നമ്മളുടെ വ്യക്തിത്വവും കഥാപാത്രത്തിന്റെ വ്യക്തിത്വവും തമ്മിലുള്ള കലഹമാണ്. നമ്മുടെ വ്യക്തിത്വം മറികടന്ന് കഥാപാത്രത്തിന്റെ വ്യക്തിത്വമാകുന്നതില്‍ ചിലപ്പോള്‍ പരാജയപ്പെട്ടുപോകും. എല്ലാ നടന്‍മാര്‍ക്കും എന്ന പോലെ തനിക്കും അത് സംഭവിക്കാറുണ്ട്. ചില സമയത്ത് ഞാന്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും. തോല്‍വിയെ ഭയമില്ല. പക്ഷെ അത് തന്നെ ബാധിക്കാറുണ്ട്. ഒരു നടനെന്ന നിലയില്‍ അവനവനെ തന്നെ പുതുക്കേണ്ടതുണ്ട്. സ്വയം തെറ്റുകള്‍ കണ്ടെത്തിയാല്‍ മാത്രമേ തിരുത്താനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

SCROLL FOR NEXT