Entertainment

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി സൗബിന്‍ ഷാഹിര്‍; ഷൂട്ടിങ് റഷ്യയില്‍

ആദ്യഘട്ട ചിത്രീകരണം തിങ്കളാഴ്ച റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ആരംഭിച്ചു.

THE CUE

സുഡാനി ഫ്രം നൈജീരിയ, അമ്പിളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ വീണ്ടും നായകനാകുന്നു. പുതുമുഖം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 യിലാണ് സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമാകുന്നത്. മൂണ്‍ഷോട്ട് എന്റെര്‍ടെയ്ന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.നിരവധി ബോളിവുഡ് ചിത്രങ്ങളുടെയും പരസ്യചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ ഡിസൈനര്‍ കൂടിയായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. വസീര്‍,വിശ്വരൂപം എന്നീ സിനിമകളിലൂടെ പ്രശസ്തനായ സനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ ക്യാമറ.

ആദ്യഘട്ട ചിത്രീകരണം തിങ്കളാഴ്ച റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ആരംഭിച്ചു. കണ്ണൂരും ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍ ആയിരിക്കും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മറ്റ് വിശദാംശങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പുതുവത്സര ദിനത്തില്‍ നടന്‍ ഫഹദ് ഫാസില്‍ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പറവയ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കുഞ്ചാക്കോ ബോബനാണ് നായകന്‍. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ്, ഗപ്പിയുടെ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്് സംവിധാനം ചെയ്യുന്ന അമ്പിളി, സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്‍ എന്നിവയാണ് സൗബിന്‍ ഷാഹിറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.അമ്പിളി യില്‍ സൗബിനോപ്പം നടി നസ്രിയയുടെ സഹോദരന്‍ നസീമും മുഖ്യവേഷത്തില്‍ എത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്ന ഹിറ്റ് സംവിധായകന്‍ ഭദ്രന്റെ പുതിയ ചിത്രം ജൂതനിലും സൗബിന്‍ നായകനാകുന്നുണ്ട്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT