Short Films

പുനര്‍ജന്മത്തെക്കുറിച്ചൊരു മൂന്നര മിനിറ്റ് ; ഹൃസ്വ ചിത്രം ‘മെന്‍ ഡെറിഷ്’

THE CUE

ഒരു മനുഷ്യന്റെ ശരീരത്തിന്റെ ജനനം എവിടെയാണെന്നും അയാളുടെ ജീവന്റെ തുടിപ്പ് എപ്പോള്‍ ആരംഭിക്കുമെന്നെല്ലാം ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കാലങ്ങളായി ചര്‍ച്ച ചെയ്യുന്ന ആത്മാവ് എന്ന ആശയം എവിടെയാണ് ആരംഭിക്കുന്നുവെന്നതിന് കൃത്യമായ ഉത്തരങ്ങളില്ല. ഓരോ മതങ്ങളും ഓരോ രീതിയില്‍ ആത്മാവിന്റെ തുടക്കവും അവസാനവുമെല്ലാം നിര്‍വചിക്കുന്നു.

ആത്മാവ് എന്ന ആശയം പുനര്‍ജന്മം എന്ന സങ്കല്‍പ്പവുമായി ചേര്‍ത്താണ് പലരും വായിക്കുന്നത്. ഈ സങ്കല്‍പ്പം പ്രമേയമായി ഒരുക്കിയിരിക്കുന്ന ഹൃസ്വ ചിത്രമാണ് ‘മെന്‍ ഡെറിഷ്’. മൂന്നര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എബി ഫിലിപ്പാണ്.

എവിടെയോ അകപ്പെട്ട രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വ്യക്തികളെ ആത്മാക്കളായോ, അല്ലെങ്കില്‍ ജീവനുകളായോയെല്ലാം പ്രേക്ഷകര്‍ക്ക് വായിച്ചെടുക്കാം. ഇരുട്ടില്‍ കുരുങ്ങിക്കിടക്കുന്ന ഒരാള്‍ക്ക് കേള്‍ക്കുന്ന ശബ്ദം ഭയമുണ്ടാക്കുമ്പോള്‍ മറ്റൊരാള്‍ അത് തേടി പോകുന്നു. ഒരാള്‍ ഇരുട്ടില്‍ കഴിയാന്‍ കൊതിക്കുമ്പോള്‍ മറ്റൊരാള്‍ വെളിച്ചം തേടി പോകുന്നു.

ശബ്ദത്തിലൂടെയും വെളിച്ചത്തിലൂടെയും പുറത്ത് ഒരു ലോകമുണ്ടെന്ന് സംവിധായകന്‍ കാണിച്ചു തരുന്നുണ്ട്. പേരുകൊണ്ടും ക്ലൈമാക്‌സുകൊണ്ടും പുനര്‍ജന്മം എന്ന സങ്കല്‍പ്പത്തിലൊതുങ്ങിയാണ് ചിത്രം നില്‍ക്കുന്നതെങ്കിലും പുതിയത് ഒന്നും തേടാനാഗ്രഹിക്കാതെ ആശങ്കകളിലും സംശയങ്ങളിലും പിന്നോട്ട് വലിയുന്ന മനുഷ്യരുടെ കഥയായും ചിത്രം കൂട്ടിവായിക്കാവുന്നാണ്.

ചെറിയ സമയത്തിനുള്ളില്‍ ആശയം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിലാണ് ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാബു ജോസഫ് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശ്യാമാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനൂപ് ശൈലജ. എഡിറ്റിംഗ് സഞ്ജയ് പ്രകാശ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT