Short Films

പഴങ്കഥകളിലെ പേടി പെരുപ്പിച്ച് ഇല്ലിത്തള്ള വരുന്നു, ഹൊറര്‍ ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം ദ ക്യു യൂട്യൂബ് ചാനലിലൂടെ കാണാം 

THE CUE

സിനിമകളോട് കിടപിടിക്കുന്ന ചെറുസിനിമകളുമായി മലയാളത്തിലെ ഹ്രസ്വസിനിമാ രംഗം സജീവമാണ്. എല്ലാ ഴോനറുകളിലുമുള്ള ഹ്രസ്വചിത്രങ്ങള്‍ക്കുള്ള ശ്രമമുണ്ടാകുന്നു എന്നതാണ് ഈ മേഖലയുടെ പ്രത്യേകത. മലയാളത്തിലെ പുതുനിരയുടെ ഹ്രസ്വ സിനിമകള്‍ക്കുള്ള ലോഞ്ചിംഗ് പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ചെറുസിനിമകളുമായി കൈകോര്‍ക്കുകയാണ് ദ ക്യു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഷാര്‍ട്ട് ഫിലിം ഇല്ലിത്തള്ള ദ ക്യു യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലെത്തും. റഷീദ് പറമ്പില്‍ ആണ് സംവിധായകന്‍. ഗണേഷ് മലയത്താണ് രചന. സന്തോഷ് പുത്തന്‍ ആണ് നിര്‍മ്മാണം. ഡിസംബര്‍ 14ന് ഈ ചെറുസിനിമ പ്രേക്ഷകരിലെത്തും. റിമാ കല്ലിങ്കല്‍ ആണ് ഇല്ലിത്തള്ളയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്

ഷിഹാബ് ഒങ്ങല്ലൂര്‍ ആണ് ക്യാമറ. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. പശ്ചാത്തല സംഗീതം വിഷ്ണു ശിവശങ്കര്‍. ആര്‍ട്ട് ഡയറക്ടര്‍ ജയദേവന്‍ അലനല്ലൂര്‍. ബൈജു പൈനാടത്ത് ആണ് സൗണ്ട് ഡിസൈന്‍, മേക്കപ്പ് മഹേഷ് ബാലാജി. ദേവന്‍ കൊപ്പം ആണ് സ്റ്റോറി ഐഡിയ.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT