Short Films

മനുഷ്യമ്മാര് പടച്ചോനൊപ്പം സ്വര്‍ഗത്തിലായിരുന്നു, ഇതാണ് ഗന്ധര്‍വന്‍ ഹാജി, ജനാസ കാണാം

ഗന്ധര്‍വന്‍ ഹാജി എന്നറിയപ്പെടുന്ന ആള്‍ക്ക് വേറിട്ടൊരു ആഗ്രഹം. അത് ഹാജി മക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. മക്കള്‍ ഗത്യന്തരമില്ലാതെ ആ ആഗ്രഹം നടപ്പാക്കാന്‍ തയ്യാറാകുന്നു. മാമുക്കോയ കേന്ദ്രകഥാപാത്രമാകുന്ന ജനാസ എന്ന ഷോര്‍ട്ട് ഫിലിം ഈ ആശയത്തെ മുന്‍നിര്‍ത്തിയാണ് കഥ പറയുന്നത്. കിരണ്‍ കാമ്പ്രത്താണ് സംവിധാനം. ഡ്രീം മേക്കേഴ്‌സ് ക്ലബും എല്‍ബി എന്റര്‍ടെയിന്‍മെന്റും നിര്‍മ്മിച്ച ചിത്രം സൈന പ്ലേ ഒടിടിയില്‍ കാണാം.

കിരണ്‍ കാമ്പ്രത്താണ് തിരക്കഥ. ഫയാസ് ബലാലിന്റെതാണ് കഥ. ഘനശ്യാം ക്യാമറയും എഡിറ്റിംഗും. ഡോണ്‍ വിന്‍സന്റ് സൗണ്ട് ഡിസൈന്‍.

മാമുക്കോയയെ കൂടാതെ സരസ ബാലുശേരി, സിദ്ദീഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദര്‍, സിദ്ദീഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാല്‍, അമിര്‍ഷ മുഹമ്മദ്, ഷാജി കല്‍പ്പറ്റ, മാരാര്‍ മംഗലത്ത്, സിന്‍സി, മയൂഖ, മെഹറിന്‍, നിവേദ് സൈലേഷ്, റാമിന്‍ മുഹമ്മദ് എന്നിവരും ജനാസയിലുണ്ട്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT