Entertainment

മലയാളത്തിലും ‘വെയില്‍’, ഷെയ്ന്‍ നിഗം നായകന്‍

THE CUE

ഗംഭീര പ്രകടനങ്ങളിലൂടെ കാരക്ടര്‍ റോളുകളില്‍ സജീവമായിരുന്ന ഷെയ്ന്‍ നിഗം യുവനായകനിരയിലേക്ക് ഉയര്‍ന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഷെയ്ന്‍ നായകനാകുന്ന ഒരു പിടി സിനിമകളാണ് പുതുതായി ഒരുങ്ങുന്നത്. നവാഗതനായ ശരത് സംവിധാനം ചെയ്യുന്ന വെയില്‍ ആണ് ഷെയ്‌നിന്റെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമ. അങ്കമാലി ഡയറീസ്, ഇ മ യൗ എന്നീ സിനിമകളില്‍ ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാന സഹായിയായിരുന്നു ശരത്. ഇരിങ്ങാലക്കുട പശ്ചാത്തലമാക്കിയാണ് ചിത്രം. സുരാജ് വെഞ്ഞാറമ്മൂടും, ഷൈന്‍ ടോം ചാക്കോയും ഷെയ്‌നിനൊപ്പം ചിത്രത്തിലുണ്ട്.

തമിഴില്‍ മുന്നേറുന്ന ഗായകന്‍ പ്രദീപ് കുമാര്‍ സംഗീത സംവിധായകനാകുന്ന ചിത്രവുമാണ് വെയില്‍. രജനീകാന്ത് ചിത്രങ്ങളായ കബാലിയിലെ മായാനദി, കാലായിലെ കണ്ണമ്മ എന്നീ ഗാനങ്ങള്‍ പാടിയത് പ്രദീപ് ആണ്.

അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്‌ക് ആണ് ഷെയ്ന്‍ നിഗത്തിന്റെ പുതിയ റീലീസ്. മെയ് രണ്ടാം വാരമാണ് ഇഷ്‌ക് തിയറ്ററുകളിലെത്തുന്നത്. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും പശ്ചാത്തലത്തില്‍ നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗിലാണ് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമ വരുന്നത്. ആന്‍ ശീതളാണ് നായിക. രതീഷ് രവിയാണ് രചന.

അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത വലിയ പെരുന്നാള്‍, ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രമായിരുന്ന ഷാജി എന്‍ കരുണ്‍ ചിത്രം ഓള് എന്നിവയും ഷെയ്‌നിന്റെ പുറത്തിറങ്ങാനുള്ള സിനിമകളാണ്.

വെയില്‍ എന്ന പേരില്‍ തമിഴില്‍ വസന്തബാലന്‍ സിനിമയൊരുക്കിയിരുന്നു. പേരില്‍ സമാനതയുണ്ടെങ്കില്‍ ഷെയിന്‍ നിഗം ചിത്രമായ വെയിലിന് തമിഴ് വെയിലുമായി സാമ്യമില്ല. പശുപതി, ഭരത്, ഭാവന, പ്രിയങ്കാ എന്നിവരാണ് കാന്‍ മേളയിലെത്തിയ ഈ സിനിമയിലെ അഭിനേതാക്കള്‍.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT