Entertainment

‘സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ, വീട്ടില്‍ ഭാര്യയും അമ്മയുമില്ലേ’; ഫോട്ടോയ്ക്ക് അശ്ലീല കമന്റിന് നടി ശാലു കുര്യന്റെ മറുപടി

THE CUE

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് അശ്ലീല കമന്റിട്ട യുവാവിന് മറുപടിയുമായി നടി ശാലു കുര്യന്‍. കമന്റിന്റെ സ്‌ക്രീന്‍ഷോട്ടും യുവാവിന്റെ ഫോട്ടോയും സഹിതമാണ് നടി കമന്റ് ചെയ്തരിക്കുന്നത്.

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ. വീട്ടില്‍ അമ്മയും ഭാര്യയുമുണ്ടാകുമല്ലോ. വേണ്ടത് ചെയ്യു എന്നാണ് ശാലുവിന്റെ കമന്റ്. ഇതിന് പിന്നാലെ യുവാവ് കമന്റ് നീക്കം ചെയ്തു. നിരവധി പേര്‍ ശാലുവിനെ പിന്തുണച്ച് കമന്റ് ചെയ്തു.

നടി യുവാവിനെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. ആര്‍ട്ടിസ്റ്റുകളുടെ പേജിലെ ഫോട്ടോകളില്‍ അശ്ലീലവും അനുചിതവുമായ അഭിപ്രായങ്ങളും എഴുതുന്നവര്‍ അവര് ചെയ്യുന്നതും തൊഴിലാണെന്ന് തിരിച്ചറിയണമെന്നും ശാലു പോസ്റ്റിലൂടെ അഭ്യര്‍ത്ഥിക്കുന്നു. സിനിമയിലും സീരിയലിലും ജോലി ചെയ്യുന്നവര്‍ ധാര്‍മ്മികതയില്ലാത്തവരാണെന്ന് കരുതരുത്. വ്യാജകഥകളും നുണപ്രചാരണങ്ങളും ഉണ്ടാകും. അത് ഗൗരവത്തിലെടുക്കരുത്. സൈബര്‍ നിയമങ്ങള്‍ കര്‍ശനമാണെന്നും നടി ഓര്‍മ്മിപ്പിക്കുന്നു. വീട്ടുകാരുടെ മുന്നില്‍ നിന്നും ഇത്തരം പ്രവൃത്തിയുടെ പേരില്‍ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുമ്പോള്‍ അവര്‍ ലജ്ജിക്കും. ഈ തൊഴിലില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന എല്ലാ നടിമാര്‍ക്കും വേണ്ടിയാണ് താന്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും ശാലു കുര്യന്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT