Entertainment

സീറോ പരാജയപ്പെട്ടത് ഷാരൂഖില്‍ ഉണ്ടാക്കിയത് വലിയ ആഘാതം, മനസ് തുറന്ന് കിംഗ് ഖാന്‍  

THE CUE

വിമര്‍ശകരാലും പ്രേക്ഷകരാലും ഒരുപോലെ വിമര്‍ശിക്കപ്പെട്ട ബോളിവുഡ് ചിത്രം സീറോ തന്നിലുണ്ടാക്കിയ ആഘാതം വലുതെന്ന് വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍. ചിത്രത്തിന്റെ പരാജയം തന്നെ സാരമായി ബാധിച്ചു എന്നും അതിനാല്‍ പുതിയ സിനിമകളോട് താല്പര്യം തോന്നുന്നുമില്ലെന്നാണ് ഷാരൂഖ് വ്യക്തമാക്കിയത്. സീറോയുടെ പരാജയത്തിന് ശേഷം താന്‍ സിനിമയില്‍ നിന്ന് അകന്നു നില്ക്കുകയാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇനി വേറൊന്നും ചെയ്യാനില്ല.

സാധാരണ രണ്ടു മൂന്നുമാസങ്ങള്‍ക്കുള്ളില്‍ പുതിയ പ്രോജക്റ്റ് തിരഞ്ഞെടുത്ത് ചെയ്തിരുന്ന ഖാന്‍ ഇപ്പോള്‍ അതിലേറെ സമയം വേണ്ടി വരും എന്നാണ് പറയുന്നത്.

ഇത്തവണ ഞാന്‍ ഒരു സിനിമ ചെയ്യാന്‍ കഴിയുന്ന അവസ്ഥയില്‍ അല്ല. ഇത്തവണ കുറച്ച് സമയം മാറി നിന്ന് സിനിമകള്‍ കാണാനും, കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനും അതിനോടൊപ്പം തന്നെ തിരക്കഥകള്‍ തിരഞ്ഞെടുക്കാനുമാണ് ശ്രമിക്കുന്നത്. എന്റെ കുട്ടികള്‍ അവരുടെ കോളേജ് ജീവിതം പൂര്‍ത്തിമയാക്കുന്ന സമയം കൂടിയാണിത്. മകള്‍ സുഹാന പഠിച്ചുകൊണ്ടിരിക്കുവാണ്. മകന്‍ ആര്യന്‍ ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനും താന്‍ ആഗ്രഹിക്കുന്നു
ഷാരൂഖ് ഖാന്‍

സി ആര്‍ ഐ ഹിന്ദിയോടാണ് ഷാരൂഖ് ഖാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ചിലപ്പോള്‍ ഞാന്‍ എന്റെ പുതിയ പ്രോജക്റ്റ് ജൂണില്‍ തിരഞ്ഞെടുത്തേക്കാം. പക്ഷെ അതിനു പറ്റിയില്ലെങ്കില്‍ എന്റെ ഹൃദയം പറയുമ്പോള്‍ മാത്രമേ താന്‍ പുതിയ സിനിമ തിരഞ്ഞെടുക്കൂ. സാധാരണ അങ്ങനെയാണ് താന്‍ സിനിമകള്‍ തിരഞ്ഞെടുക്കാറുളളത്. പക്ഷെ ഇത്തവണ അതിനു പറ്റിയ അവസ്ഥ അല്ല. ഇരുപതോളം കഥകള്‍ ഞാന്‍ കേട്ടു കഴിഞ്ഞു.അതില്‍ രണ്ട് മൂന്നെണ്ണം ഇഷ്ടമാകുകയും ചെയ്തു. പക്ഷെ ഏത് തിരഞ്ഞെടുക്കണം എന്ന് ഉതുവരെ നിശ്ചയിച്ചിട്ടില്ല.കാരണം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ആ ചിത്രത്തില്‍ എനിക്ക് പൂര്‍ണ്ണമായും മുഴുകേണ്ടിവരും.

സീറോ ബീജിംഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരുന്നു,എന്നാല്‍ അതിനോട് താരം മുഖം തിരിക്കുകയാണുണ്ടായത്..

200 കോടി ബജറ്റില്‍ ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ചിത്രം ബോക്സാഫീസില്‍ ദയനീയ പരാജയം ആണ് ഏറ്റുവാങ്ങിയത്. കത്രീന കൈഫും അനുഷ്‌ക ശര്‍മയും അടങ്ങുന്ന വന്‍താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു. ആദ്യ ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മയുടെ ജീവചരിത്രസിനിമയില്‍ ഷാരൂഖ് ഖാന്‍ ആദ്യം വരുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് ഉപേക്ഷികപ്പെട്ടു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. താരതമ്യേനെ വിജയസാധ്യത കൂടുതലുള്ള ഡോണ്‍ 3 പോലുള്ള സിനിമകളാണ് താരം ലക്ഷ്യമിടുന്നത് എന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍.

ഷാരൂഖ് ഖാന്‍ ഉയരക്കുറവുള്ള കഥാപാത്രമായി അഭിനയിച്ച സീറോ ആനന്ദ് എല്‍ റായിയാണ് സംവിധാനം ചെയ്തിരുന്നത്. സീറോയ്ക്ക് പുറമേ ഷാരൂഖിന്റെ സമീപകാല റിലീസുകളായ ഫാന്‍, റയീസ് എന്നിവയും കനത്ത പരാജയമായിരുന്നു.

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT