Entertainment

സത്യം പറഞ്ഞാ വിശ്വസിക്കുവോ’ന്ന് ബിജുമേനോന്‍, തൊണ്ടിമുതലിന് ശേഷം സജീവ് പാഴൂര്‍ പ്രജിത്തിന്റെ സംവിധാനം

THE CUE

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമ ജി പ്രജിത്താണ് സംവിധാനം ചെയ്യുന്നത്. ബിജുമേനോന്റെ നായികയായി സംവൃതാ സുനില്‍ തിരിച്ചെത്തുന്ന സിനിമ ഹ്യൂമര്‍ പശ്ചാത്തലത്തിലാണ്. തെരഞ്ഞെടുപ്പ് ചൂടില്‍ നിന്ന് വോട്ടെണ്ണലിലേക്ക് കടക്കുന്ന വേളയിലും ഇലക്ഷന്‍ പശ്ചാത്തലമാക്കിയാണ് സിനിമയുടെ ആദ്യ ടീസര്‍. ബിജുമേനോനും അലന്‍സിയറുമാണ് ടീസറില്‍.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ മാഹിയിലാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിര്‍മ്മിച്ച ഉര്‍വശി തിയറ്റേഴ്‌സും ഗ്രീന്‍ ടിവിയും ചേര്‍ന്നാണ് നിര്‍മ്മാണം. സന്ദീപ് സേനന്‍, അനീഷ് എം തോമസ്, രമാദേവി എന്നിവരാണ് നിര്‍മ്മാതാക്കള്‍.

സൈജു കുറുപ്പ്, സുധി കോപ്പ, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും. ഷഹനാദ് ജലാല്‍ സംഗീതവും ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT