Entertainment

‘തൊണ്ടിമുതലിലെ എസ് ഐ’യുടെ തിരക്കഥ, ജ്വല്ലറി കവര്‍ച്ച പ്രമേയമായ രാജീവ് രവി ചിത്രത്തില്‍ ആസിഫലി

THE CUE

തിരക്കഥ പകുതി പൂര്‍ത്തിയായതായി സിബി തോമസ് ദ ക്യൂവിനോട്

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ എസ് ഐ സാജന്‍ മാത്യുവിന്റെ റോളിലെത്തിയ പോലീസുദ്യോഗസ്ഥന്‍ സി ഐ സിബി തോമസ് തിരക്കഥാകൃത്താകുന്നു. തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ് സിബി തോമസിന്റെ രചന. ആസിഫലിയാണ് നായകന്‍. കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് പ്രമേയം. സിഐ സിബി തോമസ് ഒരു കേസില്‍ നടത്തിയ അന്വേഷണമാണ് രാജീവ് രവി ചിത്രത്തിന് തിരക്കഥയാകുന്നത്. തിരക്കഥ പകുതി പൂര്‍ത്തിയായതായി സിബി തോമസ് ദ ക്യൂവിനോട് പറഞ്ഞു.

സര്‍വീസിനിടെയിലുണ്ടായ ഒരു സംഭവമാണ്. കാസര്‍ഗോഡ് ജില്ലയില്‍ ഒരു ജ്വല്ലറി കവര്‍ച്ച നടന്നിരുന്നു. ഞങ്ങള്‍ക്ക് ഒരു ക്ലൂ പോലും കിട്ടിയില്ല. അവിടെയെത്തി സിസി ടിവി പരിശോധിച്ചു. ആ ദൃശ്യത്തില്‍ സംശയാസ്പദമായ ഒരു വാഹനം കണ്ടെത്തി. അതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് ഒരാളിലേക്ക് എത്തി. വളരെ തന്ത്രപരമായി ആസൂത്രണം ചെയ്ത മോഷണമായിരുന്നു. കേരളത്തിന് പുറത്തേക്കും നീണ്ട അന്വേഷണമായിരുന്നു.
സിഐ സിബി തോമസ്
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ സിബി തോമസ് 

ഉത്തര്‍പ്രദേശിലെ തിരുട്ടുഗ്രാമങ്ങളും കേരളത്തിലെ കവര്‍ച്ചയും പ്രമേയമാകുന്നതാണ് സിനിമയെന്നാണ് സൂചന. ഒരു ചാനലില്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി പറഞ്ഞതില്‍ നിന്നുണ്ടായ കൗതുകത്തില്‍ നിന്നാണ് രാജീവ് രവി സിനിമ ചെയ്യാമെന്ന് പറഞ്ഞു. എന്റെ റോളില്‍ ആസിഫലി എത്തുന്നതും ആഹ്ലാദമുണ്ടെന്ന് സിബി തോമസ് ദ ക്യൂവിനോട് പറഞ്ഞു. സിനിമയില്‍ ഒരു കഥാപാത്രം ചെയ്യാന്‍ സാധ്യതയുണ്ടെന്നും സിബി തോമസ്. വേറെ അന്വേഷണ കഥകള്‍ സിനിമയാക്കുന്ന കാര്യം ചര്‍ച്ചയിലുണ്ടെന്ന് സിബി തോമസ്.

വേറെ അന്വേഷണ കഥകള്‍ സിനിമയാക്കുന്ന കാര്യം ചര്‍ച്ചയിലുണ്ടെന്ന് സിബി തോമസ്

നിവിന്‍ പോളി, ബിജു മേനോന്‍, ഇന്ദ്രജിത്ത്, നിമിഷാ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന തുറമുഖം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് രാജീവ് രവി. ഈ ചിത്രത്തിന് ശേഷം ഈ വര്‍ഷം സെപ്തംബറില്‍ ആസിഫലി ചിത്രത്തിലേക്ക് കടക്കുമെന്നാണ് സൂചന.

ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിനൊപ്പം എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറായിരുന്നു അരുണ്‍കുമാര്‍.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ മാല മോഷണക്കേസിലെ പ്രതിയെ ഫഹദ് ഫാസില്‍ അവതരിപ്പിച്ചപ്പോള്‍ അന്വേഷിക്കുന്ന എസ് ഐയുടെ റോളിലാണ് സിബി തോമസ് അഭിനയിച്ചത്. മധുപാല്‍ സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയിലും പോലീസ് റോളില്‍ സിബി തോമസ് അഭിനയിച്ചു. കുട്ടനാടന്‍ മാര്‍പ്പാപ്പ, സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍ എന്നീ സിനിമകളിലും സിബി അഭിനയിച്ചിട്ടുണ്ട്.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT