Entertainment

ചെറായിയില്‍ ബ്രൈഡല്‍ ഷവറുമായി പേളിയും പെണ്‍പടയും; നാളെ പേളി- ശ്രീനിഷ് വിവാഹം  

ചെറായി ബീച്ചില്‍ വെച്ചായിരുന്നു പേളിയും വനിതാ സുഹൃത്തുക്കളും അടങ്ങുന്ന ബാച്ചിലററ്റ് പാര്‍ട്ടി നടന്നത്. 

THE CUE

വിവാഹത്തിന് മുന്നേ ബ്രൈഡല്‍ ഷവറുമായി പേളി മാണി.വിവാഹത്തിനു മുന്നെ നടത്തിയ ബാച്ചിലററ്റ് പാര്‍ട്ടിയുടെ ഉഗ്രന്‍ ഫോട്ടോഷൂട്ടാണ് താരം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.നാളെയാണ് പേളി മാണിയുടെ വിവാഹം.നടന്‍ ശ്രിനിഷ് ആണ് വരന്‍.ബിഗ് ബോസ്സ് എന്ന ചാനല്‍ പ്രോഗ്രമിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയതും സുഹൃത്തുക്കള്‍ ആയതും.പിന്നീട് തങ്ങള്‍ പ്രണയത്തില്‍ ആണെന്ന് പേളിയും ശ്രിനിഷും തുറന്നുപറയുകയായിരുന്നു.

ചെറായി ബീച്ചില്‍ വെച്ചായിരുന്നു പേളിയും വനിതാ സുഹൃത്തുക്കളും അടങ്ങുന്ന ബാച്ചിലററ്റ് പാര്‍ട്ടി നടന്നത്.സിനിമാനടിമാരായ ഷോണ്‍ റോമിയും ദീപ്തി സതിയും പേളിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.പിങ്ക് കളറിലുള്ള ഗൌണ്‍ അണിഞ്ഞാണ് നടി എത്തിയത്.സമൂഹമാധ്യമങ്ങളില്‍ ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു പേളി- ശ്രിനിഷ് പ്രണയം.ഇവരുടെ പ്രണയത്തെ പറ്റി പല അഭ്യുഹങ്ങളും ഗോസ്സിപ്പുകളും നിലനിന്നിരുന്നു.കഴിഞ്ഞ വര്‍ഷം ഇവര്‍ ഒരുമിച്ച് പുറത്ത് ഇറക്കിയ മ്യുസിക് ആല്‍ബത്തോടെ സംശയങ്ങള്‍ അവസാനിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.മേയ് 5,8 തീയതികളിലാണ് പേളി ശ്രിനിഷ് വിവാഹം.ഹിന്ദു ക്രിസ്ത്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT