Entertainment

കണ്ണിറുക്കി വിന്റേജ് ലുക്കില്‍ മോഹന്‍ലാല്‍, ഇട്ടിമാണിയുടെ ചൈനീസ് വരവ്‌ 

THE CUE

വമ്പന്‍ പ്രൊജക്ടുകള്‍ക്കിടെ മോഹന്‍ലാലിന്റെ അപ്രതീക്ഷിത അനൗണ്‍സ്‌മെന്റായിരുന്നു ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവന്നു.

നവാഗതനായ ജിബിയും ജോജും രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഇട്ടിമാണി. തൃശൂരിലാണ് ചിത്രീകരിക്കുന്നത്. മോഹന്‍ലാല്‍ തൃശൂര്‍ വാമൊഴിയില്‍ കഥാപാത്രമാകുന്ന സിനിമയുമാണ് ഇട്ടിമാണി. ഹ്യൂമറിന് പ്രാധാന്യമുള്ള ചിത്രവുമാണിത്. സിംഗപ്പൂരിലും ഒരു ഷെഡ്യൂള്‍ ചിത്രീകരിക്കും. ജിബു ജേക്കബിന്റെ സംവിധാന സഹായികളായിരുന്നു ജിബിയും ജോജുവും. സിനിമയുടെ കഥ ഇഷ്ടമായതിന് പിന്നാലെ മോഹന്‍ലാല്‍ ഇവര്‍ക്ക് ഡേറ്റ് നല്‍കുകയായിരുന്നു.

നന്നായി മെലിഞ്ഞ് വിന്റേജ് ലുക്കിലുള്ള മോഹന്‍ലാലിനെയാണ് ഇട്ടിമാണിയിലൂടെ പ്രേക്ഷകരിലെത്തിക്കുന്നത്. ഷാജി കുമാറാണ് ക്യാമറ. ഹണി റോസ് നായികയാകുന്ന സിനിമയില്‍ ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും ഉണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT