Music

'അവന്റെ നോട്ടങ്ങള്‍ കൊണ്ടാണ് പാട്ടിലെ പല കുനുപ്പുകളും പൂരിപ്പിച്ചത്', 'വെളള'ത്തിലെ പാട്ടിനെ കുറിച്ച് ഷഹബാസ് അമന്‍

'വെള്ളം' എന്ന ചിത്രത്തിലെ 'ആകാശമായവളേ' എന്ന ഗാനം ബിജിബാല്‍ തന്നെയാണ് ഉള്ളിലിരുന്ന് പാടിയതെന്ന് തോന്നിയെന്ന് ഷഹബാസ് അമന്‍. ബിജിബാലിന്റെ അകാലത്തില്‍ അന്തരിച്ച ഭാര്യ ശാന്തിക്കാണ് ഈ പാട്ട് സമര്‍പ്പിക്കുന്നതെന്നും ഷഹബാസ് അമന്‍.

'ചില നേരത്തെ ഉത്തരം കൊടുക്കാന്‍ കഴിയാത്ത അവന്റെ നോട്ടങ്ങള്‍ കൊണ്ടാണു ഇതിന്റെ പല കുനുപ്പുകളും പൂരിപ്പിച്ചത്! അത്‌കൊണ്ട് ഞങ്ങളുടെ തെളിഞ്ഞ ആകാശമേ..ശാന്തീ...ഇത് നിനക്കല്ലാതെ മറ്റാര്‍ക്ക് സമര്‍പ്പിക്കാനാണ്... പ്രിയ പ്രജേഷിന്റെ 'വെള്ള'ത്തോടൊപ്പം ഈ പാട്ട് കാണുകയും ചെയ്യുമല്ലൊ.. എല്ലാവരോടും സ്‌നേഹം...'

Shahabaz Aman - https://youtu.be/IxU7vXgZWiQ ഇത്‌ പാടുമ്പോൾ ബിജി... | Facebook

'ക്യാപ്റ്റന്' ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന 'വെള്ള'ത്തില്‍ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. സംയുക്ത മേനോനാണ് നായിക. സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, അദീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്ന മറ്റ് താരങ്ങള്‍. റോബി വര്‍ഗ്ഗീസാണ് വെള്ളത്തിന്റെ ഛായാഗ്രാഹകന്‍. ബിജിത്ത് ബാലയാണ് എഡിറ്റര്‍. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT