Music

എന്തിനാണ് ഇത്രയധികം പേര്‍ക്ക് നന്ദി പറയുന്നത്? മലയാളി പ്രേക്ഷകരോട്‌ ടി എം കൃഷ്ണ

സിനിമ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ടൈറ്റില്‍ കാര്‍ഡില്‍ നിരവധി പേര്‍ക്ക് നന്ദി എഴുതിക്കാണിക്കുന്ന മലയാള സിനിമയിലെ പ്രവണതയെക്കുറിച്ച് പ്രശസ്ത സംഗീതജ്ഞന്‍ ടി.എം കൃഷ്ണ. സഹപ്രവര്‍ത്തകര്‍, ഫാന്‍സ്‌ അസോസിയേഷനുകള്‍, മുതിർന്ന താരങ്ങൾ തുടങ്ങി നീണ്ട ഒരു നിര തന്നെയാണ് നന്ദി എഴുതി കാണിക്കുന്ന പട്ടികയിൽ ഉള്ളത്. ഇത്രയും നീണ്ട ഒരു നന്ദിപ്രകടനം എന്തിനാണെന്നാണ് പ്രശസ്ത സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ ചോദിക്കുന്നത്. ട്വിറ്ററിലാണ് അദ്ദേഹം മലയാള സിനിമയിലെ നന്ദി സംവാദത്തിന് തുടക്കമിട്ടത്.

മലയാളി ട്വിറ്റര്‍ ഉപയോക്താക്കളോട് ഒരു ചോദ്യം, 'ഏതെങ്കിലും സിനിമ തുടങ്ങുന്നതിന് മുന്‍പ് എന്തിനാണ് ഇത്രയധികം പേര്‍ക്ക് നന്ദി പറയുന്നത്?
ടി.എം.കൃഷ്ണ

നിരവധി പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയുമായി എത്തിയത്. മലയാളികള്‍ പൊതുവെ നന്ദിയുള്ളവരാണെന്ന് ചിലര്‍ പറഞ്ഞു. കർണാട്ടിക് കോൺസെർട്ട് കഴിയുമ്പോൾ നീണ്ടയൊരു നന്ദി പറച്ചിൽ ഉണ്ടാകുമല്ലോയെന്നായിരുന്നു മറ്റൊരു കമന്റ്‌. ടൈറ്റില്‍ കാര്‍ഡിലെ നന്ദി നീണ്ടു പോകുമ്പോള്‍ പ്രേക്ഷകര്‍ക്ക് വെള്ളമോ പോപ്പ്‌കോണോ വാങ്ങിക്കാന്‍ ഇനിയും സമയമുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് എന്നാണ് ചിലരുടെ അഭിപ്രായം.

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

SCROLL FOR NEXT