ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

 ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്‍റെ പ്രാധാന്യം ഓർമ്മപ്പെടുത്തി പാചക സെഷന്‍. ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിലാണ് വ്യത്യസ്തമായ പാചക സെഷന്‍ നടന്നത്. ആറു മുതല്‍ പത്തുവയസുവരെയുളള കുട്ടികള്‍ക്കായാണ് പാചക വിദഗ്ധ സ്വറ്റ്ലാന കുവെറ്റ് സോവയുടെ നേതൃത്വത്തില്‍ സെഷന്‍ ഒരുക്കിയിട്ടുളളത്.

വെളളരിയും ചീസും ലെറ്റൂസും പഴങ്ങളും കോഴിമുട്ടയും ടോസ്റ്റഡ് ബ്രെഡുമെല്ലാമായി ആരോഗ്യകരമായ ഭക്ഷണമാണ് കുട്ടികള്‍ക്കായി ഒരുക്കിയിട്ടുളളത്. കുട്ടികള്‍ തന്നെ ഉണ്ടാക്കുന്ന ഭക്ഷണം അവർക്ക് അവിടെയിരുന്ന് കഴിക്കാം. അതല്ലെങ്കില്‍ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്യാം.

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ഷെഫ് സ്വറ്റ്ലാന കുവെറ്റ് സോവ കുട്ടികളോട് പറഞ്ഞു. ആരോഗ്യമുളളതുകൊണ്ടാണ് വനത്തിലൂടെ സഞ്ചരിക്കാന്‍ റെഡ് റൈഡിംഗ് ഹുഡിലെ പെണ്‍കുട്ടിക്ക് കഴിഞ്ഞത്. അനാരോഗ്യകരമായ ഭക്ഷണമെന്നത് ചെന്നായയെപ്പോലെയാണ്. അത് നമ്മെ വിഴുങ്ങാന്‍ കാത്തിരിക്കുകയാണെന്നും ഷെഫ് പറഞ്ഞു. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും പാചക സെഷനില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in